ഒമാനിലെ വിലായത്ത് ബർക്കയില്‍ പ്രവാസി കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേരെ റോയല്‍ ഒമാൻ പോലീസ് പിടികൂടി. തെക്കൻ അല്‍ ബത്തിന ഗവർണറേറ്റില്‍ നിന്നുമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിയിലായ മൂന്നു പ്രതികളും ഏഷ്യക്കാരാണെന്നും കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണെന്നും പോലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റോയല്‍ ഒമാൻ പോലീസ് പുറത്ത് വിട്ടിട്ടില്ല. തെക്കൻ അല്‍ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ്, ജനറല്‍ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.