fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ഉയർപ്പ് 2K24: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെയും സംയുക്ത ലഹരി വിരുദ്ധ കലാജാഥയും ഫ്ലാഷ് മോബ്.







/ഇടുക്കി :കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും, ഇടുക്കി ജില്ല യുവജന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അടിമാലിയിൽ ലഹരി വിരുദ്ധ കലാജാഥയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു.സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ കലാജാഥ ‘ഉയിര്‍പ്പിന്റെ ഉദ്ഘാടനം ദേവികുളം സബ് കളക്ടർ ജയകൃഷ്ണൻ വി എ മൂന്നാറിൽ നിർവഹിച്ചു . തുടർന്ന് അടിമാലിയിൽ നടന്ന സ്വീകരണത്തിൽ എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ ലഹരിവിരുദ്ധ സന്ദേശം നൽകി ഫെബ്രുവരി അഞ്ച് മുതൽ ഏഴു വരെയാണ് ജില്ലയിൽ ഫ്ളാഷ് മോബ്, സംഗീതശില്പം, നാടകം എന്നിവ ഉള്‍പ്പെടുന്ന കലാജാഥ ഫെബ്രുവരി ഏഴ് വരെ ജില്ലയില്‍ പര്യടനം നടത്തും.


ഇന്ന് (5-02-2024)അടിമാലിയിൽ നടന്ന സ്വീകരണത്തിനു ശേഷം കലാജാഥ രാജാക്കാട്, നെടുങ്കണ്ടം എന്നീ പ്രദേശങ്ങളിൽ പര്യടനം നടത്തും തുടർന്ന് നാളെ (06-02-2024)കട്ടപ്പന, അമരാവതി, ഏലപ്പാറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം (07-02-2024)പൈനാവ്, മൂലമറ്റം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തൊടുപുഴയിൽ സമാപിക്കും.

കേരള ടൈംസ് ന്യൂസ് ബ്യൂറോ ഇടുക്കി.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles