..കുമളി, ഡാൻസ് മാസ്റ്ററും കലാകാരനുമായ വണ്ടിപ്പെരിയാർ ചോറ്റു പാറ സ്വദേശി ശിവ ഭാരതി വാഹനാ പകടത്തിൽ മരണപ്പെട്ടു ഇന്നലെ കുമളിക്ക് സമീപത്തു വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി കുമളിക്ക് സമീപം ബൈക്ക് ജീപ്പിലിടിച്ച് ഉണ്ടായ വാഹനാപകടത്തിലാണ് ഡാൻസ് മാസ്റ്ററും സിനിമാ കലാകാരനുമായ വണ്ടി പ്പെരിയാർ ചോറ്റുപാറ എസ്റ്റേറ്റ് സ്വദേശി ശിവ ഭാരതി (41) മരണപ്പെട്ടത്. ഇന്നലെ രാത്രി 7.30 ഓടെ കുമളിയിൽ നിന്നും വണ്ടി പെരിയാറിലേക്ക് വരുന്ന വഴി കുമളിക്ക് സമീപത്തുവച്ച് മുൻപിൽ പോവുകയായിരുന്ന ജീപ്പിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ശിവ ഭാരതിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽതേനി മെഡിക്കൽ കോളജിലേക്ക് പോകും വഴിക്ക് വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. ഡാൻസ് മാസ്റ്റർ ആയിരുന്ന ശിവഭാരതി സിനിമാ പിന്നണി പ്രവർത്തകനുമായിരുന്നു. ഭാര്യ പവിത്ര . ധരുൺ. ധരണ്യ എന്നീ രണ്ടു മക്കൾ എന്നിവരടങ്ങുന്ന കുടുംബമാണ് മരണപ്പെട്ട ശിവ ഭാരതിക്കുള്ളത്. കുമളി പോലീസ് തേനി മെഡിക്കൽ കോളജിൽ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ന്യൂസ് ബ്യുറോ
കട്ടപ്പന.