.. കട്ടപ്പന. . മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത
35 ലക്ഷം ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണ് എന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വലിയ ആശങ്ക ജനങ്ങളിൽ ഉളവാക്കുന്നു. കേരള തമിഴ്നാട് സർക്കാരുകൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തിൽ മേൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണം.