fbpx

4 വയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു;പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും സ്‌കൂള്‍ ആക്രമിച്ചു

ന്യൂഡല്‍ഹി: നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകന്‍ പീഡിപ്പിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ആക്രമിച്ചു.സ്‌കൂളിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും മാനേജരെ മര്‍ദിക്കുകയും ചെയ്തു. സ്‌കൂള്‍ അധ്യാപകനായിരുന്ന രവു വഗോരിയ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു

Share the News