fbpx
17.6 C
New York
Friday, September 13, 2024

Buy now

spot_imgspot_img

ഡ്രൈവര്‍മാരുടെ ശ്രദ്ധയ്‌ക്ക്; പരിചിതമല്ലാത്ത വഴികളിലും മണ്‍സൂണ്‍ കാലത്തും ഗൂഗിള്‍ മാപ്പിനും വഴിതെറ്റാം, മഴക്കാലത്ത് ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്‌

തിരുവനന്തപുരം: ഗൂഗിള്‍ മാപ്‌ നോക്കി വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച്‌ കേരളാ പോലീസ്‌.

ആധുനികകാലത്തെ ഡ്രൈവിങ്ങിന്‌ ഏറെ സഹായകരമാണ്‌ ഗൂഗിള്‍ മാപ്പ്‌ എങ്കിലും പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ്‌ നോക്കി സഞ്ചരിക്കുന്നത്‌ ചിലപ്പോഴെങ്കിലും അപകടം സൃഷ്‌ടിക്കുന്നുണ്ടെന്ന്‌ പോലീസ്‌ ഔദ്യോഗിക ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഇത്തരം അപകടങ്ങള്‍ കൂടുതലും നടക്കുന്നത്‌ മണ്‍സൂണ്‍ കാലത്താണെന്നും ഗൂഗിള്‍ മാപ്പ്‌ ഉപയോഗിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ കുറച്ച്‌ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പോലീസ്‌ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഗൂഗിള്‍ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ്‌ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്‌ത്‌ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്‌. മുന്‍പ്‌ മൈല്‍കുറ്റികള്‍ നോക്കിയും മറ്റ്‌ അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത്‌ഡ്രൈവിങ്ങിന്‌ ഏറെ സഹായകരമാണ്‌ ഗൂഗിള്‍ മാപ്പ്‌. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ്‌ നോക്കി സഞ്ചരിക്കുന്നത്‌ ചിലപ്പോഴെങ്കിലും അപകടം സൃഷ്‌ടിക്കുന്നു.

ഗൂഗിള്‍ മാപ്പ്‌ ഉപയോഗിച്ച്‌ സഞ്ചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട വസ്‌തുതകള്‍: വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ്‌ ഗതാഗതം തിരിച്ചുവിടാറുണ്ട്‌. ഇത്‌ ഗൂഗിള്‍ മാപ്പ്‌ പറഞ്ഞു തന്നെന്നു വരില്ല.
മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക്‌ കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ്‌ അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്‌. എന്നാല്‍ തിരക്ക്‌ കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ്‌ നയിച്ചേക്കാം. എന്നാല്‍, നമ്മെ അത്‌ ലക്ഷ്യസ്‌ഥാനത്ത്‌ എത്തിച്ചുകൊള്ളണമെന്നില്ല.

അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ്‌ സുരക്ഷിതം. രാത്രികാലങ്ങളില്‍ ജി.പി.എസ്‌. സിഗ്‌നല്‍ നഷ്‌ടപ്പെട്ട്‌ ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്‌. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മനഃപൂര്‍മോ അല്ലതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്‌. സിഗ്‌നല്‍ നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തേ തന്നെ റൂട്ട്‌ സേവ്‌ ചെയ്യാം. മാപ്പില്‍ യാത്രാരീതി സെലക്‌ട്‌ ചെയ്യാന്‍ മറക്കരുത്‌. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്‌ഷനുകളില്‍ ഏതാണെന്ന്‌ വച്ചാല്‍ അതു തെരഞ്ഞെടുക്കുക. ബൈക്ക്‌ പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം. ഒരു സ്‌ഥലത്തേക്ക്‌ പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്‌ക്ക്‌ നമുക്ക്‌ അറിയാവുന്ന ഒരു സ്‌ഥലം ആഡ്‌ സ്‌റ്റോപ്പ്‌ ആയി നല്‍കിയാല്‍ വഴി തെറ്റുന്നത്‌ ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യസ്‌ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ്‌ കാണിച്ചു തരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല. ഗതാഗതതടസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ്‌ ആപ്പിലെ contribute എന്ന ഓപ്‌ഷന്‍ വഴി റിപ്പോര്‍ട്ട്‌ ചെയ്യാം.

ഇവിടെ എഡിറ്റ്‌ മാപ്പ്‌ ഓപ്‌ഷനില്‍ ആഡ്‌ ഓര്‍ ഫിക്‌സ്‌ റോഡ്‌ എന്ന ഓപ്‌ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട്‌ ചെയ്യാം. ഗൂഗിള്‍ മാപ്‌സ്‌ ഇക്കാര്യം പരിഗണിക്കും. ഇത്‌ പിന്നീട്‌ അതുവഴി വരുന്ന യാത്രക്കാര്‍ക്ക്‌ തുണയാകും. തെറ്റായ സ്‌ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം. അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ്‌ കണ്‍ട്രോള്‍ റൂം നമ്ബറില്‍ വിളിക്കാം

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles