fbpx
17.6 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ, തോട്ടം തൊഴിലാളി മരണപ്പെട്ടു,

0

*ഇടുക്കി, ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു*

*മൂന്നാർ▪️* ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു. ആറ് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്.

രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളും ഉണ്ടായിരുന്നു. സമീപത് നിന്നിരുന്ന ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടെങ്കിലും പരിമളത്തിന് രക്ഷപെടാൻ സാധിച്ചില്ല.

ആക്രമണത്തിന് ശേഷം കാട്ടാന കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചു. പിന്നീട് നാട്ടുകാർ ബഹളം വെച്ചത്തോടെയാണ് ഇവര്‍ പിന്മാറിയത്. തുടർന്ന് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രുഷ നൽകിയ ശേഷമാണ് പരിമളത്തെ തേനി മെഡിക്കൽ കോളേജിലേയ്ക് കൊണ്ടു പോയത്.

ജനുവരി, 9ന്,ഇടുക്കിയിൽ എൽ,ഡി,എഫ്,ഹർത്താൽ.

0

കട്ടപ്പന/..ജനുവരി 9ന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ
ഭൂ നിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ജനുവരി 9ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേ ദിവസം ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനം തൊടുപുഴയിൽ ഗവർണ്ണർ ഉദ്ഘാടനം ചെയ്യും.
ജനുവരി 9 ന് ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണ്ണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് LDF നേതാക്കൾ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണ്ണറുടെയും, ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണ്.
ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു, കേസിലെ പ്രതിയുടെ ബന്ധുവാണ് കുത്തിയത്,

0

, കട്ടപ്പന/.വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്‍റെ ബന്ധു പാൽരാജ് ആണ് കുത്തിയത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല. എന്നാൽ അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് പെൺകുട്ടികളുടെ വീട്ടുകാര് പറഞ്ഞിരുന്നു. ഇത് ചൊല്ലിയുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇടുക്കിയിൽ കനത്ത മഴയ്ക്ക് സാധ്യത,ഓറഞ്ച്. അലർട്ട് ജാഗ്രത: നിർദേശവുമായി ജില്ലാ ഭരണകൂടം,

0

*.,ഇടുക്കി,/ഇടുക്കിയിൽ കനത്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്; കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാഭരണകൂടം, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാർ ആസ്ഥാനം വിട്ടുപോകാൻ പാടില്ല*.

ഇടുക്കിയിൽ ഇന്ന് ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിച്ചേക്കാവുന്ന അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാഭരണകൂടം

1 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതും, മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2023 – ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങളെ മുൻകുട്ടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.

2. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതി എന്നിവർ ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് അനൗൺസ്മെൻ്റ് വഴി വിവരം നൽകുകയും മുൻകരുതലിന്റെ ഭാഗമായി ജനങ്ങളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ആയത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉറപ്പാക്കേണ്ടതാണ്.

3. അപകട സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ബന്ധപ്പെട്ട തഹസിൽദാർമാർമാരുടെ നിർബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്.

4. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുവാൻ കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ മുഖേന തഹസിൽദാർമാർ ഏറ്റെടുക്കേണ്ടതാണ്.

5. ജില്ലയിലെ ദുരന്തസാധ്യതാ മേഖലകൾ മൈനിങ് ആൻഡ് ജിയോളജി, സോയിൽ സർവ്വേ എന്നീ വകുപ്പുകൾ വിലയിരുത്തി, ആവശ്യമായ ശുപാർശകൾ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നൽകുവാൻ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

6. നദീതീരങ്ങളിൽ താമസിക്കുന്നവരെയും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കി മാറ്റിതാമസിപ്പിക്കേണ്ടതാണ്.

7. നിലവിൽ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ കീഴിൽ അധിവസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഡാം സേഫ്റ്റി പാംബ്ല, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഡാം സേഫ്റ്റി വാഴത്തോപ്പ്, എക് സിക്യൂട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ എന്നിവരെ ചുമതലപ്പെടുത്തുന്നു.

8. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തേണ്ടതാണ്. ക്യാമ്പുകളിലെ അടിസ്ഥാന സൌകര്യങ്ങളും മറ്റും വിലയിരുത്തുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാരെ ചുമതലപ്പെടുത്തുന്നു.

9. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടുള്ളതല്ല. ഇത് തടയാൻ പോലീസ്, വനം, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

10. പതിവ് പ്രവർത്തനത്തിന് പുറമേ, അത്യാവശ്യ പ്രവർത്തനങ്ങൾക്കും ഫീൽഡ്തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്ടർമാരും, പാരാമെഡിക്കൽ സ്റ്റാഫും, ഫീൽഡ് സ്റ്റാഫും ഫോൺ കോളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആ) ഉറപ്പുവരുത്തേണ്ടതാണ്.

11. നദികൾക്ക് സമീപം നിൽക്കുന്നതും മുറിച്ചുകടക്കുന്നതും തടയാനും മലയോര റോഡുകളിലൂടെയുള്ള തദ്ദേശസ്ഥാപനങ്ങൾ നൽകേണ്ടതാണ്. ഗതാഗതം പരമാവധി പൊതുജനങ്ങൾക്ക് ഒഴിവാക്കാനും ബോധവൽക്കരണം

12. വൻ ദുരന്തങ്ങൾ ഉണ്ടായാൽ ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാൻ സജ്ജമാണെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്.

13. കെ.എസ്.ഇ.ബി യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുവാൻ സജ്ജരാണെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ഉറപ്പാക്കേണ്ടതാണ്.

14. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതുമാണ്. അതുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

15. നിലവിൽ கேரு കാലാവസ്ഥ വകുപ്പ് 630060 അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, ഓറഞ്ച് ബുക്കിൽ പ്രതിപാദിച്ചിട്ടുള്ള, റെഡ് അലർട്ടിന് സമാനമായ നടപടികൾ പ്രത്യേകിച്ച് ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ, സ്വീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും

16. ജില്ലയിലെ എല്ലാ ഇൻസിഡൻ്റ് റെസ്പോൺസ് സിസ്റ്റവും (ജില്ലാ, താലൂക്ക് തലം ) സജീവമാക്കി ഉത്തരവാകുന്നു.

17. ജില്ലയിലെ എല്ലാ വകുപ്പ് / ഓഫീസ് മേധാവികളും സദാസമയവും ഫോണിൽ ലഭ്യമായിരിക്കേണ്ടതാണ്.

18. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലാത്തതാണ്.

കൊച്ചിയിൽ നിന്നുള്ള വിമാനം ദുബൈയിൽ ഇടിച്ചിറക്കി; പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി അധികൃതർ

0

ചട്ടങ്ങൾ പ്രകാരം പൈലറ്റിനെ അന്വേഷണം കഴിയുന്നത് വരെ ജോലിയിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ടെന്നാണ് എയർ ഇന്ത്യ വക്താവ് അറിയിച്ചത്…

ദുബൈ: എയർ ഇന്ത്യ വിമാനം ദുബൈ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയ സംഭവത്തിൽ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നുള്ള വിമാനം ഡിസംബർ 20നാണ് ദുബൈയിൽ ഹാർഡ് ലാന്റ് ചെയ്തത്. എന്നാൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിരുന്നില്ല. സംഭവത്തെ തുടർന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അത് പൂർത്തിയാകും വരെ പൈലറ്റിനെ ജോലികളിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

ഇടിച്ചിറക്കിയ എ320 വിമാനം ഒരാഴ്ചയോളം ദുബൈയിൽ നിർത്തിയിട്ട് വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഇന്ത്യയിലേക്ക് മടങ്ങാൻ അധികൃതർ അനുവദിച്ചത്. താരതമ്യേന പുതിയ വിമാനമായിരുന്നത് കൊണ്ടാണ് ഹാർഡ് ലാന്റിങ് നടത്തിയിട്ടും വിമാനത്തിന്റെ ലാന്റിങ് ഗിയറിന് തകരാറുകൾ സംഭവിക്കാതിരുന്നതെന്ന് ചില പൈലറ്റുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ നൽകുന്ന വിവരമനുസരിച്ച് ഈ വിമാനം പിന്നീട് ഇതുവരെ സർവീസ് നടത്തിയിട്ടില്ല…..

എഐ ക്യാമറ പണി നിർത്തി; നിയമലംഘനങ്ങൾക്ക് ഇനി നോട്ടീസില്ല, കൺട്രോൾ റൂമുകൾക്ക് പൂട്ടുവീഴുന്നു….

0

കോടികൾ മുതൽ മുടക്കി സർക്കാർ സ്ഥാപിച്ച എഐ ക്യാമറയുടെ പ്രവർത്തനം ആറുമാസം പിന്നിടുമ്പോൾ പ്രതിസന്ധിയിലാവുന്നു. എഐ ക്യാമറയുടെ കരാർ കമ്പനിയായ കെൽട്രോണിന് സംസ്ഥാന സർക്കാർ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്. പണമില്ലാത്തതിനാൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ഒരു മാസമായി കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ല.

ലക്ഷങ്ങൾ വൈദ്യുതി കുടിശ്ശികയായതോടെ ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്ന കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുന്ന സ്ഥിതിയാണ്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല. കരാർ പ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാൽ കെഎസ്‌ഇബി കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്.

കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിലച്ചാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണമായും ഇല്ലാതാകും. ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ വാഹനമുടമയ്ക്ക് ഫോണിൽ ഉടൻ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാൽ, ഫോൺ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെ ഫോണിൽ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാർ തപാൽമാർഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാൽ, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളിൽ മാത്രമാണ് ഇപ്പോൾ നോട്ടീസ് അയക്കുന്നത്.

പ്രതിമാസം ഒരു കോടി രൂപയോളം സ്വന്തം നിലയ്ക്കു ചെലവഴിച്ചാണ് നിലവിൽ പദ്ധതി കെൽട്രോൺ നടത്തുന്നത്. ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കമ്പനിക്ക് ലഭിച്ചിട്ടില്ല. ആദ്യ ഗഡുവായി സർക്കാർ കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. ക്യാമറകൾ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കിൽ കൺട്രോൾ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്. അതെസമയം നിയമ ലംഘനങ്ങളിൽ നിന്ന് 33 കോടി രൂപ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മാങ്കുളത്ത് നാളെ ഹർത്താൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ, മർദ്ദിച്ചു എന്ന് ആരോപിച്ചാണ് ഹർത്താൽ.

0

ഇടുക്കി – മാങ്കുളം./മാങ്കുളത്ത് നാളെ ഹർത്താൽ വനമ്പാവ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും. മറ്റ് ജനപ്രതിനിധികളെയും മർദ്ദിച്ചു എന്ന് ആരോപിച്ചാണ് നാളെ ഹർത്താൽ നടത്തുന്നത്, ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.

പതിനൊന്ന്,കാരിയെ പീഡിപ്പിച്ച ശേഷം, ഒളിവിൽ പോയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ,

0

ഇടുക്കി /.മൂന്നാറിൽ പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശികളെ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാർ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസമായി ടിയാനു വേണ്ടി പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു. വാഹന പരിശോധനക്കിടയിൽ
ഇന്ന് രാവിലെ 5.30 ന് തേനി ബസിൽ എത്തിയ പ്രതിയെയും ഭാര്യയും തിരിച്ചറിയുന്നതിനിടയിൽ പ്രതിവാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. പ്രതിയുടെ ഭാര്യയെ ചെക് പോസ്റ്റിൽ തടഞ്ഞു വെച്ച ശേഷം പ്രതിക്കു വേണ്ടിയുള്ള തെരച്ചിലിൽ മറ്റൊരു ബസ്സിൽ തമിഴ് നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസുമായി ചേർന്ന് പിടികൂടി പ്രതിയേയും ഭാര്യയേയും പോലീസിന് കൈമാറുകയായിരുന്നു. പ്രിവ ഓഫിസർ യൂനസ് ഇ.എച്ച്, ഗ്രേഡ് പി.ഒ നെൽസൻ മാത്യു, സി.ഇ.ഒ മാരായ ബൈജു സോമരാജ്, ലിബിൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കേരള ഫോറെസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധം…..

0

മാങ്കുളം പഞ്ചായത്തിൽ വനപാലകർക്കെതിരെ ഇന്നലെ (4/1/2024)ൽ നടന്ന ആസൂത്രിതമായ ആക്രമണത്തിൽ കേരള ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ശക്തമായി സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്വതന്ത്രമായും നിഷ്‌പക്ഷമായും തൊഴിൽചെയ്യാനുള്ള സാഹചര്യം ഒരുക്കിത്തരുവാനും, അല്ലാത്തപക്ഷം ജീവനും സ്വത്തിനും സുരക്ഷ ഇല്ലാതെ തൊഴിലെടുക്കാൻ സാധിക്കുകയില്ലെന്നും അസോസിയേഷൻ പ്രഖ്യാപിക്കുന്നു.

പ്രിയപ്പെട്ട ജനങ്ങളെ മാങ്കുളത്ത് റിസർവ് വനത്തിനകത്ത് അനധികൃതമായി നിർമ്മിച്ച നിർമ്മിതികൾക്കെതിരെ നിയമാനുസരണം നടപടി സ്വീകരിക്കാൻ എത്തിയ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഭൂമികയ്യേറ്റക്കാരുടെ ഇത്തരത്തിലുള്ള നടപടികൾ ലോകത്തിലുള്ള മുഴുവൻ ജനങ്ങൾക്കും, ഇനി വരാനിരിക്കുന്ന തലമുറകൾക്കും അവകാശപ്പെട്ട സംരക്ഷിതവനങ്ങളുടെ തീർത്താൽ തീരാത്ത നഷ്ടത്തിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നത്. ഇതു തടയാൻ ഭരണഘടന ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ അക്രമിക്കുന്നത് ഭരണഘടനയെ അക്രമിക്കുന്നതിന് തുല്യം തന്നെയാണ്. ഇതിനെതിരെ സമൂഹമനസാക്ഷി ഉണർന്നില്ലെങ്കിൽ പച്ചപ്പിന്റെ അവസാന തുരുത്തുകളും നമുക്ക് നഷ്ടമായേക്കാം…

മാങ്കുളത്തെ ഭൂമാഫിയക്കെതിരെ ദൈവത്തിൻ്റെ സ്വന്തംനാട്ടിലെ ശേഷിക്കുന്ന വനങ്ങളെങ്കിലും സംരക്ഷിക്കാൻ വനം വകുപ്പിനൊപ്പം നിൽക്കുക. ഭൂമികയ്യേറ്റക്കാർ നശിപ്പിക്കുന്നത് ജീവനും,വായുവും,ജലവുമാണ് സംഘടനയ്ക്ക് വേണ്ടി

കെ. എം മുഹമ്മദ് റാഫി

ജനറൽ സെക്രട്ടറി..

മൈലപ്ര കൊലപാതകം: അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളുടെ തുമ്പ് പോലും കിട്ടാതെ പൊലീസ്…

0

പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇനിയും പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്. ക്രൂരമായ കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും പൊലീസിന് ഇതുവരെ പ്രാഥമിക തെളിവുകൾ പോലും ലഭിച്ചില്ല. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ ഈ വഴിയുള്ള അന്വേഷണവും എങ്ങും എത്തിയിട്ടില്ല.

തമിഴ്നാട് സ്വദേശികളാണ് കൊലപാതകം നടത്തിയതെന്ന സൂചനയിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ സംഘം പോയിട്ടുണ്ടെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു വ്യാപാരിയായ ജോർജിനെ കടയ്ക്കുള്ളിൽ വെച്ച് കൊലപ്പെടുത്തുന്നത്. ജോർജ്ജിന്റെ കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവും പ്രതികൾ കൊണ്ടുപോയിരുന്നു.

എന്നാൽ സ്വർണ്ണം പണയം വെച്ചതിന്റെയോ വില്പന നടത്തിയതിന്റെയോ ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് ജോർജിന്റെ ചെറുമകൻ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. കടയും പരിസരവും ജോർജിന്റെ പ്രവർത്തികളും നിരീക്ഷിച്ചതിന് ശേഷം നടത്തിയ കൊലപാതകമാണെന്നും പൊലീസ് കണക്ക് കൂട്ടുന്നു. തിരക്ക് കുറവുള്ള സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. ഇതുകൊണ്ടാണ് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നത്.

ജോർജിന്റെ കടയിൽ സി സി ടി വി ഉണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പ്രതികൾ കൊണ്ടുപോയിട്ടുണ്ട്. സമീപത്തെ കളകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. സംഭവം നടന്ന വൈകുന്നേരം കടയ്ക്ക് മുന്നിലൂടെ പോയ ബസ്സുകളിലെ സി സി ടി വി പരിശോധിച്ചാണ് ഓട്ടോ ഡ്രൈവറിലേക്ക് എങ്കിലും പൊലീസിന് എത്താനായത്…..