ഇടുക്കി / കട്ടപ്പന.അണക്കര ചക്കുപള്ളത്ത് ഏലം സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീ പിടിത്തം.മേൽ ചക്കുപള്ളത്ത് പ്രവർത്തിക്കുന്ന എ കെ എസ് ഏലം സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്.അര കോടിയോളം രൂപയുടെ നാശനഷ്ടം.ഇന്ന് വൈകിട്ട് 5 മണിയോടെ മേൽ ചക്കുപള്ളത്ത് പ്രവർത്തിക്കുന്ന ഏലം ഗോഡൗണിന് മുകളിൽ തീ ആളി പടരുന്നത് കണ്ട തോട്ടം തൊഴിലാളികളാണ് വിവരം പുറത്തറിയിച്ചത്.ഉടൻ തന്നെ ഗോഡൗണിലെത്തിയ സ്റ്റോർ മാൻ മുരുകൻ തീ ആളി പടരും മുൻപ് തന്നെ ഉപകരണങ്ങളും ഉണക്കാതെ സൂക്ഷിച്ചിരുന്ന ഏലവും നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഏലം ഡ്രയർ യന്ത്രവും ഉണക്കി സൂക്ഷിച്ചിരുന്ന 1500 കിലോയോളം ഏലക്കയും കത്തിനശിച്ചു.തമിഴ്നാട് സ്വദേശിയായ വെങ്കിടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള 15 ഏക്കർ തോട്ടത്തിൽ നിന്നും വിളവെടുത്ത ഏലമാണ് കത്തി നശിച്ചത്.കട്ടപ്പനയിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്.കെ എസ് ഇ ബി ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തീപിടിത്തതിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തി.
ന്യൂസ് ബ്യൂറോ കട്ടപ്പന.