fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

മൂന്നാറിലെ പെരിയവരെ എസ്റ്റേറ്റിൽ വൻ തീപിടുത്തം 7 വീടുകൾ പൂർണമായി

*ഇടുക്കി,മൂന്നാറിലെ പെരിയവര എസ്റ്റേറ്റിൽ വൻ തീപിടിത്തം; ലയത്തിലെ ഏഴ് വീടുകൾ പൂർണമായി കത്തിനശിച്ചു*

*മൂന്നാർ▪️* മൂന്നാറിലെ പെരിയവര എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിൽ തീപിടിത്തം. ഏഴ് വീടുകൾ പൂർണമായും കത്തിനശിച്ചു. ചോലമല ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴ് വീടുകളാണ് കത്തി നശിച്ചത്. പെരുമാൾ, പഞ്ചവർണ്ണം, കാമരാജ്, രാജു, പഴനി, മുനിയസാമി എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടുകളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ബഹളമുണ്ടാക്കി ഉണർത്തി പുറത്തെത്തിച്ചതിനാൽ ആളപയാമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും വീടുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു.

മൂന്നാർ അഗ്നിശമന കേന്ദ്രത്തിൽ നിന്നും രണ്ട് വാഹനങ്ങൾ എത്തിയെങ്കിലും രണ്ടും പ്രവർത്തനരഹിതമായി. തുടർന്ന് 30 കിലോമീറ്റർ അകലെയുള്ള അടിമാലിയിൽ നിന്നാണ് അഗ്നിശമന സേനയുടെ വാഹനം എത്തിച്ചത്. നാട്ടുകാർ കൃത്യ സമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനത്തത്തിന് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

നാട്ടുകാർ എത്തി ബഹളമുണ്ടാക്കി തീ പടർന്നുകൊണ്ടിരുന്ന വീടുകളിൽ നിന്ന് ആളുകളെ പുറത്തെത്തിച്ചു. ഇത് മൂലമാണ് വലിയ ദുരന്തം ഒഴിവായത്. നാട്ടുകാർ ഉടൻ തന്നെ വെള്ളം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വീടുകളുടെ ചുമതലയുള്ള കെ.ഡി.എച്ച്.പി കമ്പനി അധികൃതർ സ്ഥലത്ത് എത്തി.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles