കൊച്ചി: പുതിയ സിനിമകൾ റിലീസ് ചെയ്ത് 7 ദിവസം കഴിഞ്ഞശേഷമേ റി വ്യൂകൾ പുറപ്പെടുവിക്കാവൂ എന്നു ഹൈക്കോടതി. നിഷേധാത്മകമായ ഓൺലൈൻ വിമർശനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കു മെന്നും സിനിമകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഉത്തരവ്. സിനിമയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അന്വേഷണ ത്തിനു ഹൈക്കോടതി നിർദേശം.
നിരവധി ആളുകളുടെ പ്രയത്നവും വിയർപ്പും രക്തവും, അഭിലാഷങ്ങ ളും ഉൾപ്പെടുന്ന ബൗദ്ധിക സ്വത്തുക്കളായാണു സിനിമകളെ കാണുന്നതെ ന്നും കോടതി വ്യക്തമാക്കി.
റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമയെക്കിറിച്ചുള്ള നെഗറ്റീവ് റി വ്യൂകൾ പ്രേക്ഷകർ സിനിമ കാണാതിരിക്കാൻ ഇടയാക്കുമെന്നു ഹർജിക്കാ രൻ വാദിച്ചു. തന്റെ സിനിമ റിലീസ് തീരുമാനിച്ചത് മുതൽ പല ഓൺ ലെൻ വളോഗർമാരും തന്നെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടു ന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടികാട്ടി. ഇതിനു തയാറാകാത്ത സാഹചര്യ ത്തിലാണ് നെഗറ്റീവ് റിവ്യൂ ഉണ്ടാവുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.
വ്ളോഗർമാരുടെ സിനിമാ റിവ്യൂ
7 ദിവസം കഴിഞ്ഞു മതി റിവ്യൂ: ഹൈക്കോടതി
