fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ പണം വെച്ച് ചീട്ടുകളി നടത്തിയ വൻ സംഘം.പിടിയിൽ.

നെടുംകണ്ടം / കട്ടപ്പന.ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തിവന്നിരുന്ന വൻ സംഘം പിടിയിൽ: ഇവരിൽ നിന്നും. 136395.രൂപയുംപിടികൂടി*

ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തിവരുന്ന സംഘത്തെ യാണ് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസും, ഇടുക്കി ജില്ല ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത് ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങൾ. കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സംഘത്തെ ഇതിനുമുമ്പും പല പ്രാവശ്യം പിടികൂടിയിട്ടുള്ളതാണ്. പോലീസിനെ പേടിച്ച് സംഘം ഓരോ ദിവസവും ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടിയശേഷമാണ് ചീട്ടുകളിക്കാനുള്ള സ്ഥലം തീരുമാനിക്കുന്നത്. ഈ സംഘത്തെ നിരന്തരം പോലീസ് നിരീക്ഷിച്ചു വന്നതിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തിൽ നിന്നും സാബു (48,) തുണ്ടിയിൽ, ആന കുത്തി, കട്ടപ്പന രാജേഷ് ( 36)
ഒറ്റപ്ലാക്കൽ, ഈട്ടിത്തോപ്പ്, ഇരട്ടയാർ
ഷൈജോ (38,) വട്ടക്കൽ, തൊവരയാർ, ഇരുപതേക്കർ,രഘു (53), അമ്പാട്ട്, മേരികുളം, അയ്യപ്പൻകോവിൽ
അനീഷ്ജോസഫ് @ ചെകുത്താൻ അനീഷ് ( 43) ആനിക്കൽ, കട്ടപ്പന
ഷിബി(42) കിഴക്കനാത്ത് തൊവരയാർ,
ദീപു ഗോപി (45),ഉണക്കപ്പറയിൽ, നരിയമ്പാറ
ജോമോൻ ജോസഫ് (39)പുള്ളോലിൽ ‘പച്ചടി, നെടുംകണ്ടംഅനുമോൻ (37)പുത്തൻവീട്ടിൽ
കാഞ്ചിയാർ,അലക്സ് (29)പാറയ്ക്കൽ വെള്ളയാംകുടി,അബ്ദുൾ റഷീദ് (49)പനച്ചി തടത്തിൽ രാമക്കൽമേട്,അബ്ദുൾ ജലീൽ (42)ബ്ലോക്ക് 197 തൂക്കുപാലം,
ജയ്മോൻ(48) വേലമ്മാവ്കുടിയിൽ
കട്ടപ്പന, എന്നിവരെയും ചീട്ടു കളിക്കാൻ ഉപയോഗിച്ച .136395. രൂപാ സഹിതം പിടികൂടിയത്

പോലീസിന് എത്തിപ്പെടാൻ കഴിയാത്ത തരത്തിലുള്ള സ്ഥലമാണ് സംഘം ചീട്ടുകളിക്കായി തിരഞ്ഞെടുക്കുന്നത് പോലീസിന്റെ നീക്കങ്ങൾ അറിയുവാൻ ചീട്ടുകളി കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ എല്ലാം തന്നെ ഈ സംഘം ആളെ നിർത്തുന്നത് കൊണ്ട് ടി ചീട്ടുകളി സംഘത്തെ കണ്ടെത്താൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടാണ് ഇതിനെല്ലാം അതിജീവിച്ചാണ് അതിസാഹസികമായി വേഷ പ്രച്ഛന്നരായി ആയി ചീട്ടുകളി സംഘത്തെ വലയിൽ ആക്കിയത് അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ, നെടുങ്കണ്ടം ഇൻസ്പെക്ടർ SHO ജർലിൻ വി. സ്കറിയ, ജയകൃഷ്ണൻ നായർ റ്റി.എസ്, ദിനേശ്, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ സിയാധുദ്ധീൻ, സതീഷ് ഡി, മഹേഷ് ഈഡൻ കെ., നദീർ മുഹമ്മദ്, ടോം സ്കറിയ, അനൂപ് എംപി, നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ CPO മാരായ ശരത്, രഞ്ജിത്ത്, പ്രീനീത എന്നിവരാണ് ഉണ്ടായിരുന്നത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles