fbpx

ഇടുക്കിയിൽ വൈദികൻ ബിജെപിയിൽ അംഗമായി.

*ഇടുക്കി മങ്കുവ സെൻതോമസ് ദേവാലയത്തിലെ വൈദികൻ ബിജെപിയിൽ അംഗമായി ,

കട്ടപ്പന : ഇടുക്കി രൂപതയിൽ ഇതാദ്യമായി ഒരു വൈദികൻ ബി ജെ പിയിൽ അംഗമായി.
കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പിയിൽ ചേർന്നത്. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് വൈദികനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്.

അതേസമയം ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

Share the News