കട്ടപ്പന: “ഗാന്ധിയൻ
സിദ്ധാന്തങ്ങൾ വർഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടമായി ഉയർത്തി കാണിക്കണം “. കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട് മെന്റ് ഒക്ടോബർ 2 മഹാത്മാ ഗാന്ധിയുടെ 154-ാം ജയന്തിയോടനു ബന്ധിച്ച് കട്ടപ്പന മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്ത് കെപിസിസി സെക്രട്ടറി ശ്രീ.തോമസ് രാജൻ പറഞ്ഞു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഭാരതത്തിന് സ്വാതന്ത്ര്യം നേടി കൊടുക്കാൻ അഹിംസയെന്ന സിദ്ധാന്തം കൊണ്ട് ലോകനോതാവായി മഹാത്മജി മാറി. ലോകത്തിന്റെ സമാധാന ദൂതനായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച വ്യക്തിത്വമാണ് മഹാത്മജി യുടെതെന്നും രാജ്യത്ത് വനിതാബിൽ പാർലമെന്റ് പാസാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയ ലോക നേതാവും തന്റെ ജീവിതസന്ദേശം വർഗ്ഗീയതയെ ചെറുത്ത് തോൽപ്പിക്ക ലാണെന്നും അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഇതു വലിയ പ്രചോദനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സേവാദൾ മുൻ ചെയർമാൻ ജോണി ചീരാകുന്നേൽ, ഡി.സി.സി മെമ്പർ പി.എസ്.രാജപ്പൻ, കട്ടപ്പന മുൻസിപ്പൽ കൗൺസിലർ പ്രശാന്ത് രാജു, മൈ മനോരിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ സെക്രട്ടറി ജോസ് ആനക്കല്ലിൽ, സേവാദൾ സംസ്ഥാന സെക്രട്ടറി ഷാജൻ ജേക്കബ്, പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഡി.ചാക്കോ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ജോസ് കല്ലയത്തിനാൽ, മണ്ഡലം വൈസ്പ്രസിഡണ്ട് സി.എം.തങ്കച്ചൻ, ഡി.കെ.റ്റി.എഫ് മണ്ഡലം പ്രസിഡണ്ട് രാജു വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.