വാട്‌സ്ആപ്പിന് അടുത്ത ചെക്ക്! മെറ്റയുമായി ഏറ്റുമുട്ടാൻ പുതിയ ഓപ്ഷനുമായി സോഹോ

ഇപ്പോൾ വാട്‌സ്ആപ്പിനെ വെല്ലാൻ മറ്റൊരു നീക്കം സോഹോ നടത്തിയിരിക്കുകയാണ്

വാട്‌സ്ആപ്പിനുള്ള ഒട്ടുമിക്ക ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കമ്പനി അറട്ടൈ ആപ്പ് പുറത്തിറക്കിയത്. കണ്ണടച്ചു തുറക്കും മുമ്പേയാണ് അരട്ടൈ ആളുകൾ ഡൗൺലോഡ് ചെയ്ത് വലിയ റീച്ചുണ്ടാക്കി കൊടുത്തതും. ഇപ്പോൾ വാട്‌സ്ആപ്പിനെ വെല്ലാൻ മറ്റൊരു നീക്കം സോഹോ നടത്തിയിരിക്കുകയാണ്.

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയെ പോലെ പുതിയ പേയ്‌മെന്റ് ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ സോഹാ നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഹോ പേ സ്റ്റാന്‍റ് എലോൺ ആപ്ലിക്കേഷനായും അതേസമയം തന്നെ സോഹോയുടെ സ്വന്തം മെസേജിങ് പ്ലാറ്റ്‌ഫോമായ അരട്ടൈയുമായി എമ്പഡ് ചെയ്തും ലഭിക്കും.

മെസേജിങ് ഇന്റർഫേസിൽ പേയ്‌മെന്റ് സൗകര്യവും സജ്ജീകരിക്കുമ്പോൾ, യൂസർമാർക്ക് ചാറ്റ് വിന്റോകളിൽ നിന്നും പുറത്തിറങ്ങാതെ തന്നെ പണം സ്വീകരിക്കാനും ബില്ലടിക്കാനും സുരക്ഷിതമായി കഴിയും. ഇത് വാട്‌സ്ആപ്പിലെ പേയ്‌മെന്റ് എക്‌സ്പീരിയൻസിന് സമാനമാണ്. ഇപ്പോഴും ഡൗൺലോഡുകളുടെ എണ്ണം വർധിച്ചുവരുന്ന അറട്ടൈയെ ഫീച്ചർ റിച്ച് സൂപ്പർ ആപ്പ് ആക്കുകയാണ് സോഹോയുടെ ലക്ഷ്യം. സർക്കാരിന്റെ പിന്തുണയും മേഡ് ഇൻ ഇന്ത്യ ടാഗുമെല്ലാം സോഹോ പേയയെയും ജനപ്രിയമാക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.