കർഷകർക്കായി പ്രദർശനം ഒരുക്കി അമൃത അഗ്രികൾച്ചറൽ കോളേജിലെ വിദ്യാർത്ഥികൾ

കർഷകർക്കായി പ്രദർശനം ഒരുക്കി അമൃത അഗ്രികൾച്ചറൽ കോളേജിലെ വിദ്യാർത്ഥികൾ

കോയമ്പത്തൂർ: ഗ്രാമീണ അഗ്രിക്കൾച്ചറൽ വർക്ക് എക്‌സ്പീരിയൻസ് (RAWE) പദ്ധതിയുടെ ഭാഗമായി സൂലക്കൽ പഞ്ചായത്തിൽ കർഷകർക്കായി കാർഷികമേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ച് പ്രദർശനം ഒരുക്കി അമൃത അഗ്രികൾച്ചറൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥികൾ. ഓർഗാനിക് മിസ്രിതങ്ങളുടെ തയ്യാറിപ്പ്, തേങ്ങയിലെ മൂല്യ വർധനം, തെങ്ങുവിളകൾക്ക് ഇടയിലെ ഇടവിള കൃഷി, സംയോജിത കൃഷി സംവിധാനം, കള നശീകരണ യന്ത്രങ്ങൾ, ഉഴവർ ആപ്പ്, തെങ്ങിലെ കാര്യക്ഷമമായ ജലസേജനം,ദൈനംദിന ആഹാരത്തിൽ ക്ഷീരത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് പ്രദർശനം നടത്തി

തെങ്ങുവിളകളുടെ കായ്ഫലം ഓർഗാനിക് മിസ്രിതം ഉപയോഗിച്ച് എങ്ങനെ കൂട്ടാമെന്നും അമുതം മിസ്രിതം എങ്ങനെ തയ്യാറാക്കാമെന്നും പറഞ്ഞു. തേങ്ങയിൽ നിന്നും മൂല്യ വർധനത്തിനായി എന്തല്ലാം ഉൽപ്പാദിപ്പിക്കാമെന്നും എന്തെല്ലാം ഇടവിള കൃഷികളാണ് തെങ്ങിന് ഉചിതമെന്നും വിശദീകരിച്ചു. കർഷകർക്ക് ഉഴവർ ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്നും പരിചയപ്പെടുത്തി. കള നശീകരണിത്തുള്ള വിവിധ യന്ത്രങ്ങളെയും തെങ്ങു വിളകളിൽ ജലസേജനം കാര്യക്ഷമമാക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും സംസാരിച്ചു.ദേശിയ ക്ഷീരദിനത്തിനോട് അനുബന്ധിച്ച് സൂലക്കൽ ഗവ: സ്കൂളിലെ വിദ്യാർഥികൾക്  ദൈനംദിന ആഹാരത്തിൽ ക്ഷീരത്തിന്റെ മൂല്യത്തേക്കുറിച്ചും ബോധവൽക്കരണം നടത്തി.

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന ബോധവൽക്കരണവും കർഷകരുടെ ഉത്സാഹമാർന്ന സഹകരണവും ഈ ബോധവൽക്കരണ ക്ലാസ്സ്‌ ഒരു വലിയ വിജയമാക്കി തീർത്തു. കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ വിദ്യാർഥികളോട് പങ്കുവെയ്ക്കുകകയും ചെയ്തു.

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന ബോധവൽക്കരണവും കർഷകരുടെ ഉത്സാഹമാർന്ന സഹകരണവും ഈ ബോധവൽക്കരണ ക്ലാസ്സ്‌ ഒരു വലിയ വിജയമാക്കി തീർത്തു. കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ വിദ്യാർഥികളോട് പങ്കുവെയ്ക്കുകകയും ചെയ്തു.

വിദ്യാർത്ഥികളായ അല്‍കേഷ്, അര്‍ജുന്‍, ഭരത്, സൗരവ്, സെല്‍വ, ദീപ്തി, ഗൗരി, ഹര്‍ഷ, ജാഹ്നവി, നന്ദന, നിത്യപ്രിയ കനകരാജ് എന്നിവർ കോളേജ് ഡീൻ ഡോ. സുധീഷ് മണാലിൽ അവരുടെ മേൽനോട്ടത്തിൽ ഡോ സത്യപ്രിയ ഇ, ഡോ പ്രിയ ആർ, ഡോ സുരേഷ്കുമാർ ആർ, ഡോ തിരുക്കുമാർ എസ്, ഡോ കറുപ്പസ്വാമി വിക്രമൻ വി, ഡോ മഗേഷൻ വി ആർ എന്നിവരുടെ മാർഗനിർദ്ദേശത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടപ്പിലാക്കി.