ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ താമസ സ്ഥലത്ത് എത്തിയ പാലാ ഡിവൈഎസ്പി കെ സദൻ്റെ നേതൃത്വത്തിൽ തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫി , എ എസ് ഐ മനോജ് , സിവിൽ പോലീസ് ഓഫീസർമാരായ റാഷ്ലി , ശ്രീജിത്ത് എന്നിവർ അടങ്ങുന്ന തിടനാട് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
