10 മില്ലിലിറ്റർ മദ്യം കൈവശം, യുവാവ് ഒരാഴ്ച ജയിലിൽ; പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

പത്ത് മില്ലിലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോടതിയുടെ രൂക്ഷ വിമർശനം.ഇത്തരമൊരു അറസ്റ്റ് നടന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്ന് കോടതി വിമർശിച്ചു. വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർക്കാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ രൂക്ഷ വിമർശനം.

തിരൂർ സ്വദേശിയായ ധനേഷ് ഒരാഴ്ച ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. തിരൂർ പൈങ്കണ്ണൂർ സ്വദേശിയായ ധനേഷ് (32) നെയാണ് ഇക്കഴിഞ്ഞ 25ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരമൊരു അറസ്റ്റ് നടന്നത് ഏതെങ്കിലും ‘ബനാന റിപ്പബ്ലിക്കിൽ’ അല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നുമായിരുന്നു കോടതിയുടെ വിമർശനം.