സമ്മർ ബംപർ ഒന്നാം സമ്മാനം പത്തുകോടി കണ്ണൂര്‍ ആലക്കോട് സ്വദേശിക്ക്. ആലക്കോട് പരപ്പ സ്വദേശി നാസരാണ് സമ്മാനത്തിന് അര്‍ഹനായത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. SC308797 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. രണ്ടാംസമ്മാനം 50 ലക്ഷംരൂപ SA 177547 എന്ന നമ്പറിലുള്ള ടിക്കറ്റിന്. 250 രൂപയായിരുന്നു ടിക്കറ്റ് വില. നറുക്കെടുപ്പിന് പിന്നാലെ 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപർ ഇന്ന് പുറത്തിറക്കുകയും ചെയ്യും. 300 രൂപയാണ് ടിക്കറ്റ് വില.