കർഷകരുമായി കൈകോർത്ത്‌ അമൃത അഗ്രികൾച്ചറൽ കോളേജിലെ നാലാം വർഷ വിദ്യാർഥികൾ

കർഷകരുമായി കൈകോർത്ത്‌ അമൃത അഗ്രികൾച്ചറൽ കോളേജിലെ നാലാം വർഷ വിദ്യാർഥികൾ

കോയമ്പത്തൂർ:ഗ്രാമീണ അഗ്രിക്കൾച്ചറൽ വർക്ക് എക്‌സ്പീരിയൻസ് (RAWE) പദ്ധതിയുടെ ഭാഗമായി, അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ സൂലക്കൽ ഗ്രാമത്തിൽ കാർഷിക പ്രദർശനം നടപ്പിലാക്കി. തെങ്ങിലെ വെള്ളി-ഈച്ച  നിയന്ത്രണം,കിടങ്ങൾക്ക് എതിരെയുള്ള ട്രാപ്പ് വിളകൾ, തെങ്ങിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റ് പ്രയോഗം, വിവിധ തരത്തിലുള്ള സ്പ്രേയറുകൾ ,ബോർഡൊക്സ് മിക്സ്ചർ ഉൽപ്പാദനം, മണ്ണിൽ ആവശ്യമായ സൂക്ഷ്മ ജീവികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി.

ഗ്രാമത്തിൽ നേരിടുന്ന പ്രധാന പ്രശ്നമായ തെങ്ങിലെ വെള്ളി-ഈച്ച പ്രശ്നം പരിഹരിക്കാനായി വിവിധ കെമിക്കൽ, ഓർഗാനിക് മാർഗ്ഗനിർദ്ദേശങ്ങൾ കർഷകരുമായി പങ്കുവെയ്ക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. അതിനു പുറമെ ഏതെല്ലാം വിളകളാണ് ഈ പ്രാണികളെ ട്രാപ് ചെയ്യുന്നതും അവയെ എങ്ങനെ വളർത്താമെന്നും ചർച്ച ചെയ്യാൻ സാധിച്ചു. തേങ്ങകൾക്ക്‌
പൂർണ്ണ വളർച്ച കിട്ടാനും, ആദ്യകാല കൊഴിച്ചിൽ തടയാനും ഉള്ള മൈക്രോ ന്യൂട്രിയന്റ് മിക്സ്ചർ എങ്ങനെ തെങ്ങിന് നൽകാമെന്നും കർഷകർക്ക് ബോധവൽക്കരണം നടത്തി. പല തരത്തിലുള്ള സ്പ്രേയറുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും സംസാരിച്ചു.അവസാനമായി തെങ്ങിന്റെ സംരക്ഷണത്തിനുള്ള ബോർഡൊക്സ് മിക്സ്ചറിനെ കുറിച്ചും മണ്ണിൽ ആവശ്യമായ സൂക്ഷ്മ ജീവികളെകുറിച്ചും ബയോകണ്ട്രോൾ ഏജന്റ് ആയ മെറ്റാർഹിസിയം എന്നിവയെ കുറിച്ചും സംസാരിച്ചു.

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന ബോധവൽക്കരണവും കർഷകരുടെ ഉത്സാഹമാർന്ന സഹകരണവും ഈ ബോധവൽക്കരണ ക്ലാസ്സ്‌ ഒരു വലിയ വിജയമാക്കി തീർത്തു. കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ വിദ്യാർഥികളോട് പങ്കുവെയ്ക്കുകകയും ചെയ്തു.

വിദ്യാർത്ഥികളായ അല്‍കേഷ്, അര്‍ജുന്‍, ഭരത്, സൗരവ്, സെല്‍വ, ദീപ്തി, ഗൗരി, ഹര്‍ഷ, ജാഹ്നവി, നന്ദന, നിത്യപ്രിയ കനകരാജ് എന്നിവർ കോളേജ് ഡീൻ ഡോ. സുധീഷ് മണാലിൽ അവരുടെ മേൽനോട്ടത്തിൽ ഡോ ഇനിയ കുമാർ എം, ഡോ  പാർത്ഥസാരഥി എസ്, ഡോ സത്യപ്രിയ ഇ, ഡോ  മുരുഗശ്രീദേവി കെ, ഡോ. വി കറുപ്പസ്വാമി, ഡോ വി ആർ മഗേഷൻ, ഡോ എച്ച് ശങ്കരരാമൻ എന്നിവരുടെ മാർഗനിർദ്ദേശത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടപ്പിലാക്കി.