എരുമേലിയിൽ കൊരട്ടി ഭാഗത്ത് മണൽ മാഫിയാ, ലക്ഷങ്ങളുടെ കൊള്ള; കണ്ണടച്ച് അധികാരികൾ

എരുമേലിയിൽ കൊരട്ടി ഭാഗത്ത് മണൽ മാഫിയാ, ലക്ഷങ്ങളുടെ കൊള്ള; കണ്ണടച്ച് അധികാരികൾ


എരുമേലി: എരുമേലി മേഖലയിൽ മണൽവാരലും അനധികൃത ക്വാറികളും, മണ്ണു കടത്തലും  വ്യാപകമാകുന്നു. എരുമേലി കൊരട്ടി ഭാഗം, കണ്ണിമല എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ മണലാണ് മാഫിയാ സംഘങ്ങൾ കടത്തിക്കൊണ്ടുപോകുന്നത്. പോലീസും റവന്യൂ അധികൃതരും ഈ കൊള്ളയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് മണൽ മാഫിയ ഇല്ലാതാക്കുന്നത്. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സജീവ പിന്തുണ ഈ സംഘങ്ങൾക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആറ്റിൽ നിന്നും മണൽ കടത്തുന്നത്.

മാഫിയാ സംഘങ്ങളുടെ കടന്നുകയറ്റത്തിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഉദ്യോഗസ്ഥരും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശു