വെന്യു ഉൾപ്പെടെ ഈ അഞ്ച് ഹ്യുണ്ടായി മോഡലുകൾ 10 ലക്ഷത്തിൽ താഴെ വിലയിൽ

ഇന്ത്യയിൽ ഉത്സവ സീസൺ എത്തിയിരിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു പുതിയ ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുകയും നിങ്ങളുടെ ബജറ്റ് 10 ലക്ഷം താഴെയുമാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. ജിഎസ്ടി 2.0 പരിഷ്കാരങ്ങൾക്ക് ശേഷം, മറ്റ് കമ്പനികളെപ്പോലെ ഹ്യുണ്ടായ് കാറുകളും വിലകുറഞ്ഞതായി മാറിയിരിക്കുന്നു. നിലവിൽ 10 ലക്ഷത്തിൽ താഴെ വിലയ്ക്ക് അഞ്ച് ഹ്യുണ്ടായ് കാറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. വെന്യു, എക്സെന്‍റ്  പോലുള്ള കാറുകൾ ഈ ഹ്യുണ്ടായ് മോഡലുകളിൽ ഉൾപ്പെടുന്നു. 10 ലക്ഷത്തിൽ താഴെ വിലയുള്ള അഞ്ച് ഹ്യുണ്ടായ് കാറുകളെക്കുറിച്ച് അറിയാം.

ഹ്യുണ്ടായി കാറുകളുടെ വിലക്കുറവിൽ ഗ്രാൻഡ് ഐ10 നിയോസ് ആണ് മുന്നിൽ. ഇന്ത്യൻ വിപണിയിൽ 5.47 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയ്ക്ക് ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് വാങ്ങാം. താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന കാറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായി ഐ20. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ഐ20 യുടെ പ്രാരംഭ എക്സ്-ഷോറൂം വില 7.12 ലക്ഷം രൂപയാണ്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹ്യുണ്ടായി ഓറ. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ഓറയുടെ പ്രാരംഭ എക്സ്-ഷോറൂം വില 5.98 ലക്ഷം രൂപയാണ്.

അതേസമയം താങ്ങാനാവുന്ന വിലയുള്ള ഹ്യുണ്ടായി കാറുകളുടെ പട്ടികയിൽ ഹ്യുണ്ടായി എക്‌സ്റ്ററും ഉൾപ്പെടുന്നു. നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് 5.48 ലക്ഷം എന്ന പ്രാരംഭ എക്‌സ്-ഷോറൂം വിലയിൽ ഹ്യുണ്ടായി എക്‌സ്റ്റർ വാങ്ങാനാൻ സാധിക്കും. കൂടാതെ, ഹ്യുണ്ടായി വെന്യുവും 10 ലക്ഷത്തിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടായി വെന്യുവിന്റെ നിലവിലെ എക്‌സ് ഷോറൂം വില 7.26 ലക്ഷം രൂപ ആണ്. അതിനാൽ, ഈ ദീപാവലിക്ക് ഉപഭോക്താക്കൾക്ക് 10 ലക്ഷത്തിൽ താഴെ വിലയ്ക്ക് ഈ അഞ്ച് ഹ്യുണ്ടായി മോഡലുകൾ വാങ്ങാം.