ഹിറ്റ്മാൻ ഈസ് ബാക്ക്; ഓസീസിനെതിരെ രോഹിതിന് അർധ സെഞ്ച്വറി

ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ അർധ സെഞ്ച്വറി പിന്നിട്ട് രോഹിത് ശർമ.

ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ അർധ സെഞ്ച്വറി പിന്നിട്ട് രോഹിത് ശർമ. 75 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കമാണ് രോഹിത് അർധ സെഞ്ച്വറി പിന്നിട്ടത്. താരമിപ്പോഴും ക്രീസിലുണ്ട്. 44 പന്തിൽ 33 റൺസുമായി ശ്രേയസ് അയ്യർ ആണ് ക്രീസിലുള്ളത്.

നിലവിൽ 22 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലാണ്. വിരാട് കോഹ്‌ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്.

നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവരാൻ ഈ മത്സരം ജയിച്ചേ മതിയാകൂ.