ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, നേരിയ സംഘർഷം

ആലപ്പുഴ: ആലപ്പുഴ ചേപ്പാട് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിൽ സംഘർഷം. ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികൾ പറയുന്നത്. സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. അതേസമയം, വൈദികനോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.