കാരിത്താസ് ഹോസ്പിറ്റലും, കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റും ചേർന്നൊരുക്കിയ *ROR* RESCUERS ON ROAD   കാരിത്താസ്  ഹോസ്പിറ്റലിൽ വെച്ച് നടന്നു

കൂടെയുണ്ട് MVD……..

കാരിത്താസ് ഹോസ്പിറ്റലും, കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റും ചേർന്നൊരുക്കിയ *ROR* RESCUERS ON ROAD 2025… എന്ന പരുപാടി 12/11/2025 ഇൽ കാരിത്താസ്  ഹോസ്പിറ്റലിൽ വെച്ച് നടന്നു …ഹോസ്പിറ്റൽ ഡയറക്ടർ Rev: Dr. ബിനു കുന്നത്ത്  ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ, കോട്ടയം  R T O  ശ്രീ ശ്യാം, ശ്രീ : AK ഡിലു ,( ENFORCEMENT RTO ),ശ്രീ :  അജിത്കുമാർ(RTO KOLLAM ), ശ്രീ  ജയരാജ്‌ ( RTO ALAPPUZHA)
വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ ( W. H. O) ശ്രീ:രഞ്ജിനി  എന്നിവർ സന്നിഹിതരായിരുന്നു…..
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചായിരുന്നു ഇങ്ങനെ ഒരു ക്ലാസ്സ്‌ ഒരുക്കിയത്… ഈ സമയങ്ങളിൽ ഒരുപാട് അപകട സാധ്യത കണക്കിലെടുത്താണ് ഒരു വാഹനം അല്ലങ്കിൽ ഒരു വെക്തി അപകടത്തിൽ പെട്ടാൽ ആദ്യം  ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് എങ്ങനെയാണ് ഒരാളെ കൂടുതൽ അപകടം പറ്റാതെ എമർജൻസി വാഹനത്തിൽ കയറ്റുക എന്നുള്ള കാര്യങ്ങളിൽ  ശ്രദ്ധിക്കേണ്ടവ ആണ് പ്രധാനമായും വിവരിച്ചത്…. ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി  dr. R വിവേക് , Dr. അജിത് വേണുഗോപാൽ എന്നിവർ എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകിയത്… സേഫ് സോൺ ന്റെ ഭാഗമായി പത്തനംതിട്ട, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട  ഡ്രൈവർമാരും അതാത് സ്ഥലങ്ങളിലെ AMVD മാരുമാണ് ചടങ്ങിൽ പങ്കെടുത്തത്… വന്നവർക്കെല്ലാം പ്രയോജനപ്പെടുന്ന രീതിയിൽ തന്നെയാണ് ക്ലാസ്സ് നടത്തിയത്.. ഒരു അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ബോധവൽക്കിക്കൂയായിരുന്നുക്ലാസ്സിന്റെ പ്രധാന ലക്ഷ്യം… ക്ലാസ്സ് പൂർത്തീകരിച്ചവർക്ക് കാരിത്താസ് ഹോസ്പിറ്റലിന്റെ സർട്ടിഫിക്കറ്റും നൽകിയാണ് ക്ലാസ്സ് അവസാനിച്ചത്….