പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് പാകിസ്താൻ അവസാനിപ്പിച്ചത്.
ഐസിസ വനിതാ ഏകദിന ലോകകപ്പിൽ ഒരു ജയം പോലും സ്വന്തമാക്കാതെ പാകിസ്താൻ വനിതാ ടീം പുറത്തായിരുന്നു. ഏഴ് മത്സരത്തിൽ കളിച്ച പാകിസ്താന് ഒരു വിജയം പോലും നേടാൻ കഴിഞ്ഞില്ല. ആതിഥേയരായ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം മഴയെടുത്തതോടെയാണ് പാകിസ്താൻ ഒരു ജയം പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്നത്. പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് പാകിസ്താൻ അവസാനിപ്പിച്ചത്.
മത്സരം ശേഷം ഐസിസിക്കെതിരെ പ്രസ്താവനയുമായി പാകിസ്താൻ ക്യാപ്റ്റനായ ഫാത്തിമ സന രംഗത്തെത്തിയിരുന്നു. ഞങ്ങൾക്കെതിരെ നിന്ന ഒരേ ഒരു കാര്യം കാലാവസ്ഥയായിരുന്നു. ഞങ്ങൾ നാല് വർഷം കാത്ത് നിന്നാണ് ലോകകപ്പിന് എത്തുന്നത്. ഐസിസി ഞങ്ങൾക്ക് കളിക്കാനായി മികച്ച ഗ്രൗണ്ട് ഉണ്ടാക്കണമായിരുന്നു,’ ലങ്കക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചതിന് ശേഷം പാകിസ്താൻ നായിക പറഞ്ഞു.
ഏഴ് കളിയിൽ നാല് തോൽവിയും മൂന്ന് മത്സരങ്ങൾ മഴയിൽ ഉപേക്ഷിക്കുകയും ചെയ്ത പാകിസ്താന് മൂന്ന് പോയന്റ് മാത്രമുണ്ടായിരുന്നത്. സെമി ഫൈനൽ നേരത്തെ നഷ്ടമായതോടെ ഒരു ജയം പോലുമില്ലെന്ന നാണക്കേടും ബാക്കിയായി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ പാകിസ്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 4.2 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 18 റൺസിലെത്തിയതിനു പിന്നാലെ മഴയെത്തി. മഴ കനത്തതോടെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
പ്രേമദാസ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്ത 11ൽ അഞ്ച് കളിയും മഴ മുടക്ക. ഇത് ഐസിസിയുടെ വേദി തിരഞ്ഞെടുപ്പിലും വിമർശനമുയർന്നു. മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ശ്രീലങ്കയുടെ സെമി ഫൈനൽ പ്രവേശന സാധ്യതയും അവസാനിച്ചത്. പാകിസ്താന്റെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു ആദ്യ കളിയിൽ ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിന് തോറ്റ പാകിസ്താൻ ഇന്ത്യക്കെതിരെ 88 റൺസിനും, ആസ്ട്രേലിയക്കെതിരെ 107 റൺസിനും, ദക്ഷിണാഫ്രിക്കക്കെതിരെ 150 റൺസിനും തോൽവി വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരായ മത്സങ്ങൾ മഴ മുടക്കി. ലോകകപ്പിലെ വിലപ്പെട്ട മൂന്ന് മത്സരങ്ങൾ മഴയെടുത്തതിനു പിന്നാലെ ഐ.സി.സിക്കെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന രംഗത്തെത്തി.
