മണ്ടൻ, എത്രയും പെട്ടെന്ന് പുറത്താക്കണം’! ഗംഭീറിന്റെ അബദ്ധങ്ങൾ എണ്ണിപ്പറഞ്ഞ് ട്രോളുകൾ

പരമ്പരയിൽ ഗംഭീറിന്റെ ചില തീരുമാനങ്ങളെ ആരാധകർ കണക്കിന് കളിയാക്കുന്നുണ്ട്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര തോൽവിക്ക് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ ട്രോൾ മഴ. എക്‌സിലാണ് ഗംഭീറിനെതിരെ ആരാധകർ ട്രോളുകളുമായെത്തിയത്. ഗംഭീർ ഒരു പരാജയമാണെന്നാണ് ആരാധകർ കുറിക്കുന്നത്. പരമ്പരയിൽ ഗംഭീറിന്റെ ചില തീരുമാനങ്ങളെ ആരാധകർ കണക്കിന് കളിയാക്കുന്നുണ്ട്.

രോഹിത് ശർമയുണ്ടാക്കിയെടുത്ത ടീമിനെ ഗംഭീറും അഗാർക്കറും തകർക്കുന്നു എന്നാണ് ആരാധകരുടെ പരാതി. ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര തോൽവി, ന്യൂസിലാൻഡിനെതിരെയുള്ള സ്വന്തം മണ്ണിലെ ടെസ്റ്റ് തോൽവി. ബോർഡർ ഗവാസ്‌കർ തോൽവി, ഇപ്പോൾ ഇതാ ഈ തോൽവി അങ്ങനെ ഗംഭീറിന്റെ തോൽവി കണക്കുകളെല്ലാം തന്നെ വിരോധികൾ കുത്തിപ്പൊക്കി.

അതുപോലെ തന്നെ ടീമിൽ സ്ഥാനം അർഹിക്കാത്ത ഹർഷിത് റാണ, ക്യാപ്റ്റൻ ആകാൻ അർഹനല്ലാതെ ശുഭ്മാൻ ഗില്ലിനെ നായകനാക്കിയെന്നും ക്രിക്കറ്റ് പ്രേമികൾ വിമർശിക്കുന്നു. ഗംഭീർ ഒരു മണ്ടനാണെന്നും ഉടനെ മാറ്റണമെന്നും ആരാധകർ കുറിക്കുന്നുണ്ട്. രാഹുൽ ദ്രാവിഡിനെ പോലെയൊന്നും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റാൻ ഗംഭീറിന് സാധിക്കില്ലെന്നും ആരാധകർ കുറിക്കുന്നുണ്ട്.

ഇതിനൊപ്പം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയതും ഏഷ്യാ കപ്പ് നേടിയതും ഇംഗ്ലണ്ടിൽ ചെന്ന് പരമ്പര സമനിലയാക്കിയതും ആരാധകർ മറക്കുന്നു.