ഇതെന്ത് മായം ! ഒരേ സമയം രണ്ട് പേസ് ബൗളർമാർക്കും പരിക്ക്; ഇന്ത്യ-ഓസീസ് മത്സരത്തിൽ അപൂർവ സംഭവം

ഇത് കമന്ററി ബോക്‌സിൽ കൗതുകം ഉയർത്തുകയും ചെയ്തു

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ടീമിലെ പേസ് ബൗളർമാരായ ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവർക്ക് ഒരേ സമയം പരിക്കേറ്റിരുന്നു. ഇത് കമന്ററി ബോക്‌സിൽ കൗതുകം ഉയർത്തുകയും ചെയ്തു.

മത്സരത്തിലെ 40ാം ഓവർ എറിയുന്നതിനിടെയാണ് ഹർഷിത് റാണക്ക് കാല് വേദന അനുഭവപ്പെടുന്നത്. പിന്നാലെ അദ്ദേഹം സ്‌ട്രെച്ച് ചെയ്യുന്നതും ഗ്രൗണ്ടിൽ കാണാമായിരുന്നു. ഇതിന് തൊട്ടുമുമ്പ് ഇടം കയ്യൻ പേസറായ അർഷ്ദീപ സിങ്ങും കാലിന് പരിക്കേറ്റ് സ്‌ട്രെച്ച് ചെയ്യുന്നത് കാണിച്ചിരുന്നു. ഒരേസമയം രണ്ട് പേസർമാർക്ക് പരിക്കേൽക്കുന്ന അപൂർവ കാഴ്ചക്കായിരുന്നു ഇന്നത്തെ മത്സരം സാക്ഷിയായത്.

ഇതേസമയം തന്നെ സിറാജും കാലിൽ വേദന അനുഭവപ്പെട്ട് സ്‌ട്രെച്ച് ചെയ്യുന്നത് കാണാമായിരുന്നു.

മത്സരത്തിൽ പേസർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഹർഷിത് റാണ കുറച്ചധികം റൺ വിട്ടുനൽകി. എട്ട് ഓവർ പന്തെറിഞ്ഞ റാണ 59 റൺസ് വഴങ്ങി. മുഹമ്മദ് സിറാജ് 10 ഓവറിൽ 49 റൺസ് വഴങ്ങിയപ്പോൾ അർഷ്ദീപ് 8.2 ഓവറിൽ 41 റൺസാണ് വിട്ടുകൊടുത്തത്.

അതേസമയം മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിനാണ് തോറ്റത്. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 264 റൺസ് നേടിയപ്പോൾ ഓസീസ് എട്ട്് വിക്കറ്റ് നടഷ്ടത്തിൽ ലക്ഷ്യം കണ്ടു. 74 റൺസ് നേടിയ മാറ്റ് ഷോർട്ടാണ് കളി ഓസീന് അനുകൂലമാക്കിയത്. കൂപ്പർ കോണളി പുറത്താകാതെ 61 റൺസ് നേടി. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മിച്ചൽ ഓവൻ 23 പന്തിൽ 36 റൺസ് നേടിയിരുന്നു. ഓസീസിന് വേണ്ടി നാല് വിക്കറ്റ് നേടിയ ആദം സാംബയാണ് കളിയിലെ താരം.