കേന്ദ്ര സർക്കാരിന്റെ പുതിയ ജിഎസ്ടി 2.0 നിലവിൽ വന്നതോടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് വിലകുറഞ്ഞതായി. പ്രത്യേകിച്ചും, ഈ വിഭാഗത്തിൽ ഇതിനകം ഒന്നാം സ്ഥാനത്തായിരുന്ന ഇരുചക്ര വാഹന മോഡലുകളുടെ വിൽപ്പനയിൽ വൻ വർധനവുണ്ടായി. പുതിയ ജിഎസ്ടി അനുസരിച്ച് 350 സിസിയിൽ താഴെ ശേഷിയുള്ള ബൈക്കുകളുടെയും

സ്കൂട്ടറുകളുടെയും നികുതി 28% ൽ നിന്ന് 18% ആയി കുറച്ചു. അതിനാൽ ഈ വിഭാഗത്തിലെ വിലയിൽ വലിയ കുറവുണ്ടായി. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള കമ്മ്യൂട്ടർ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില 10,000 രൂപ വരെ കുറഞ്ഞു. ഇതാ രാജ്യത്തെ രണ്ട് ജനപ്രിയ സ്കൂട്ടറുകളായ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസിനെ പുതിയ ജിഎസ്ടിയുമായി താരതമ്യം ചെയ്യുകയാണ്.
പുതിയ ജിഎസ്ടിക്ക് ശേഷമുള്ള ഹോണ്ട ആക്ടിവ 125 വില
ജാപ്പനീസ് നിർമ്മാതാവായ ഹോണ്ടയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് ആക്ടിവ 125. ഡിഎൽഎക്സ്, എച്ച്-സ്മാർട്ട് എന്നീ രണ്ട് വേരിയന്റുകളിൽ ഹോണ്ട ആക്ടിവ 125 ലഭ്യമാണ്. ഇവയുടെ വില യഥാക്രമം 88,339 രൂപയും 91,983 രൂപയുമാണ്. ജിഎസ്ടി 2.0 ന് ശേഷം, സ്കൂട്ടറിന് 8,259 രൂപ വരെ വിലക്കുറവ് ലഭിച്ചു. ജിഎസ്ടിക്ക് മുമ്പ് ടോപ്പ്-എൻഡ് എച്ച്-സ്മാർട്ട് വേരിയന്റിന് ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുമായിരുന്നു. 8.4 എച്ച്പിയും 10.5 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 123.9 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹോണ്ട ആക്ടിവ 125 ന് കരുത്ത് പകരുന്നത്. സമീപകാല എമിഷൻ അപ്ഡേറ്റുകൾക്കൊപ്പം, ആക്ടിവ 125 ന് ടിഎഫ്ടി ഡിസ്പ്ലേയും ലഭിക്കുന്നു.
പുതിയ ജിഎസ്ടിക്ക് ശേഷമുള്ള സുസുക്കി ആക്സസ് വില
ആക്ടിവ 125 നെ അപേക്ഷിച്ച് സ്റ്റാൻഡേർഡ് എഡിഷൻ, സ്പെഷ്യൽ എഡിഷൻ, റൈഡ് കണക്ട് എഡിഷൻ, റൈഡ് കണക്ട് ടിഎഫ്ടി എഡിഷൻ എന്നിവയുൾപ്പെടെ നിരവധി വേരിയന്റുകളിൽ സുസുക്കി ആക്സസ് ലഭ്യമാണ്. നിലവിൽ വില 77,284 രൂപയിൽ ആരംഭിച്ച് ഉയർന്ന സ്പെക്ക് വേരിയന്റിന് 93,877 വരെ സുസുക്കി ആക്സസ് വില ഉയരുന്നു. 84,000 മുതൽ 1.02 ലക്ഷം വരെ വിലയുണ്ടായിരുന്ന മുൻ വിലകളേക്കാൾ ഇത് വളരെ കുറവാണ്. അതായത് 7,106 രൂപ മുതൽ 8,523 വരെ കിഴിവ്. എഞ്ചിനിലും ഷാസിയിലും മാറ്റങ്ങൾ വരുത്തിയാണ് ആക്സസിന് ഒരു പ്രധാന അപ്ഡേറ്റ് ലഭിച്ചത്. എൽഇഡി ഹെഡ്ലൈറ്റുകളും ടെയിൽലൈറ്റുകളും ഉപയോഗിച്ച് ഇതിന്റെ രൂപകൽപ്പനയും മെച്ചപ്പെടുത്തിയിട്ടുണ്ട്. 8.4 എച്ച്പിയും 10.2 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 124 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.
പുതിയ ജിഎസ്ടിക്ക് ശേഷമുള്ള ഹോണ്ട ആക്ടിവ 125 ഉം സുസുക്കി ആക്സസ് 125 ഉം തമ്മിലുള്ള വില വ്യത്യാസം
88,339 രൂപയ്ക്കും 91,983 രൂപയ്ക്കും ഇടയിലാണ് ഹോണ്ട ആക്ടിവ 125 ന്റെ എക്സ്-ഷോറൂം വില. സുസുക്കി ആക്സസ് 125 ന്റെ എക്സ്-ഷോറൂം വില 77,284 രൂപയ്ക്കും 93,877 രൂപയ്ക്കും ഇടയിലാണ്. അതായത് ആക്സസിന്റെ ടോപ്പ്-സ്പെക്ക് ടിഎഫ്ടി വേരിയന്റിന് ആക്ടിവയെക്കാൾ 1,894 കൂടുതൽ വിലയുണ്ട്.
