ഹോം സീരീസ് പരമ്പരകളിൽ ഇന്ത്യയുടെ ഏറ്റവും വലിയ ബൗളിംഗ് ശക്തിയായിരുന്നു അശ്വിൻ

വെസ്റ്റ് ഇൻഡീസിനെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ ബാറ്റ് കൊണ്ട് 104 റൺസും ഇരു ഇന്നിങ്‌സിലുമായി നാല് വിക്കറ്റും നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയായിരുന്നു പ്ലയെർ ഓഫ് ദി മാച്ച്.
അതേ സമയം ജഡേജയുടെ ടെസ്റ്റ് കരിയറിലെ 86-ാമത്തെയും സ്വന്തം നാട്ടിൽ 50-ാമത്തെയും മത്സരമായിരുന്നു ഇത്. ഇതിൽ നാൽപ്പത്തിയൊമ്പത് മത്സരങ്ങളും താരം കളിച്ചത് തന്റെ സ്പിൻ പങ്കാളിയായ ആർ അശ്വിനൊപ്പമായിരുന്നു. തന്റെ 334 വിക്കറ്റുകളിൽ 238 വിക്കറ്റുകളും വീഴ്ത്തിയത് അശ്വിനൊപ്പമായിരുന്നു.
