സെന്‍ട്രല്‍ ഫിലിപ്പീന്‍സില്‍ വീണ്ടും ഭൂചലനം; 26 പേര്‍ക്ക് ദാരുണാന്ത്യം

സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ്

ബോഗോ: ഫിലിപ്പീന്‍സില്‍ വീണ്ടും നടുക്കുന്ന ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.