‘യൂത്ത് കോൺഗ്രസ് ഇപ്പോൾ കെപിസിസി പോലെ ഒരു ടീമാണ്’; പാർട്ടി തീരുമാനം അബിൻ വർക്കി അംഗീകരിക്കണമെന്ന് പി ജെ കുര്യൻ

പാർട്ടിയുടെ തീരുമാനം അബിൻ വർക്കി അംഗീകരിക്കണമെന്ന് പി ജെ കുര്യൻ. ഇഷ്ടമായതും അല്ലാത്തതുമായ എല്ലാ തീരുമാനങ്ങളും പാർട്ടിയിൽ നിൽക്കുമ്പോൾ അംഗീകരിക്കണം. അബിൻ വർക്കിക്ക് അദ്ദേഹത്തിൻറെ അഭിപ്രായം പറയാം. യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം എല്ലാ കോൺഗ്രസുകാരും അംഗീകരിക്കുന്നതാണ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് പാർട്ടി തീരുമാനമെടുത്തതെന്നും പി ജെ കുര്യൻ വ്യക്തമാക്കി.

പാർട്ടി അവസാനമായി തീരുമാനമെടുത്താൽ അത് എല്ലാവരും അംഗീകരിക്കണം. യൂത്ത് കോൺഗ്രസ്ന് ഒരു ടീമിനെ നിയോഗിച്ചത് നല്ല കാര്യം. കെപിസിസി പോലെ ഒരു ടീമാണ്. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ പോകേണ്ടതും എംഎൽഎയുടെ ജോലികൾ ചെയ്യേണ്ടതും കടമയാണ്. ഭരണഘടന ഉത്തരവാദിത്വമാണ്. രാഹുലിന്റെ കാര്യത്തിൽ നടപടിയെടുത്തതാണ് ഇനി അത് ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം വീണുകിട്ടിയ അവസരമായി കാണുന്നില്ല. ശബരിമല പോലെ പ്രധാനപ്പെട്ട ക്ഷേത്രത്തിൽ മോഷണം നടത്തിയത് ആരാണെന്ന് കണ്ടെത്തണം. യഥാർത്ഥ കള്ളന്മാരെ ഉടൻ കണ്ടെത്തണമെന്നും പി ജെ കുര്യൻ ആവശ്യപ്പെട്ടു.