മധുരയിൽ നിന്ന് ചെന്നൈക്ക് പോയ ഇൻ്റിഗോ വിമാനത്തിൻ്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിള്ളൽ കണ്ടെത്തിയത്. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ചെന്നൈ: മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻ്റിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻ്റ്‌ഡിൽഡിൽ വിള്ളൽ കണ്ടെത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ യാത്രക്കാർ സുരക്ഷിതരാണ്. ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള വിമാനത്തിൻ്റെ സർവീസ് ഈ തകരാറിനെ തുടർന്ന് റദ്ദാക്കി.
