അമിതമായി മദ്യപിച്ചിരുന്ന അജയ് ദേവ്ഗണ്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ രണ്ട് പെഗ്ഗില്‍ കൂടുതല്‍ കഴിക്കാത്തത്

ബോളിവുഡ് നടനും നിര്‍മാതാവുമായ അജയ് ദേവ്ഗണ്‍ അടുത്തിടെ കാര്‍ട്ടല്‍ ബ്രദേഴ്‌സുമായി സഹകരിച്ച് ദി ഗ്ലെന്‍ജേര്‍ണീസ് എന്ന ആഡംബര സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡ് ആരംഭിച്ചിരുന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.
‘താന്‍ ഒരുകാലത്ത് ധാരാളം മദ്യപിച്ചിരുന്നു. 56 വയസില്‍ ഒരു വെല്‍നസ് സ്പായില്‍ ചേര്‍ന്നതിന് ശേഷമാണ് മദ്യപാനം നിര്‍ത്തിയത്. ഇപ്പോള്‍ 60 മില്ലി മദ്യം മാത്രമേ കഴിക്കൂ’ അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തി. SCREEN ന് നല്‍കിയ ഒരു സംഭാഷണത്തിലാണ് അജയ് ദേവ്ഗണ്‍ ഇക്കാര്യം പറയുന്നത്.
ഞാന്‍ ധാരാളം കുടിക്കുമായിരുന്നു. മദ്യം മിതമായ അളവിലെങ്കിലും കുടിക്കുന്നവര്‍ക്ക് വേണ്ടിയാണ്. താന്‍ ഒരുകാലത്ത് കുടിക്കേണ്ടതിനേക്കാള്‍ അധികം കുടിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു വെല്‍നസ് സ്പായില്‍ പോകാനിടയാവുകയും മദ്യപാനം കുറയ്ക്കുകയുമായിരുന്നു.’ അജയ് ദേവ്ഗണ്‍ പറഞ്ഞു. ഇപ്പോള്‍ മാള്‍ട്ട് വിസ്‌കി ഉപയോഗിക്കുന്നുണ്ടെങ്കിലും പലപ്പോഴും തനിക്ക് കുടിക്കാന്‍ പോലും കഴിയുന്നില്ല.
ഭക്ഷണത്തോടൊപ്പം വെറും 30 മില്ലിയോ അല്ലെങ്കില്‍ 30 മില്ലിയുടെ രണ്ട് പെഗ്ഗോ കുടിക്കും, അതിനപ്പുറം കഴിക്കാന്‍ കഴിയാറേയില്ലെന്നും അജയ് ദേവ്ഗണ്‍ പറയുന്നു. മാള്‍ട്ടിലേക്ക് മാറുന്നതിന് മുന്‍പ് അജയ് ദേവ്ഗണ്‍ ഒരു വോഡ്ക ആരാധകനായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അല്ലാബാഡിയുമായുള്ള പഴയ പോഡ്കാസ്റ്റില്‍ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
