പട്ടാപകൽ ഷിക്കാഗോ നഗരത്തിൽ വെച്ച് തന്‍റെ സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവോടിയെന്ന് ഇന്ത്യക്കാരി, വീഡിയോ

യുഎസിലെ ഷിക്കാഗോ നഗരമധ്യത്തിൽ വെച്ച് പട്ടാപകല്‍ മോഷണം പോയപ്പോൾ ഭയന്ന് പോയെന്ന് വ്യക്തമാക്കിയ ഇന്ത്യക്കാരിയായ യുവതിയുടെ വീഡിയോ വൈറൽ. ചാബി ഗുപ്ത എന്ന യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്‍റെ സ്വർണ്ണമാല മോഷണം പോയെന്ന് വ്യക്തമാക്കിയത്. താന്‍ ഷിക്കാഗോയിലെ ഡൗണ്‍ടൗണിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായി ഒരാൾ തന്‍റെ കഴിത്തിലിരുന്ന സ്വർണ്ണമാല പൊട്ടിച്ച് ഓടിയെന്ന് ചാബി തന്‍റെ വീഡിയോയിലൂടെ വ്യക്തമാക്കി.

പട്ടാപകൽ മോഷണം
ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ചാബി ഗുപ്ത വിവരിച്ചു, ‘ആരോ എന്‍റെ ചെയിൻ പിടിച്ചുപറിച്ചു. ഞാൻ ചിക്കാഗോ ഡൗണ്ടൗണിൽ നടക്കുമ്പോൾ ആരോ വന്ന് എന്‍റെ ചെയിൻ പിടിച്ചുപറിച്ചു. ചതവുകൾ നിങ്ങൾക്ക് കാണാൻ കഴിയുമോ, സുഹൃത്തേ? ഡൗണ്‍ഡൗണിൽ. ദൈവത്തിന് നന്ദി എനിക്ക് എന്റെ ലോക്കറ്റ് സംരക്ഷിക്കാൻ കഴിഞ്ഞു, പക്ഷേ, കൊളുത്ത് പോയി. സുരക്ഷിതരായിരിക്കൂ, നിങ്ങൾ അവിടെ..’ പിന്നാലെ ചാബി തന്‍റെ അമ്മയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചതിന്‍റെ ഭാഗങ്ങളും വീഡിയോയില്‍ പങ്കുവച്ചു.