ഇടുക്കിയിൽ മൂന്ന് തൊഴിലാളികൾ ഓടയില്‍ കുടുങ്ങി. ഇടുക്കി കട്ടപ്പനയിലാണ് അപകടം ഉണ്ടായത്. ഓട വൃത്തിയാക്കുന്നതിനിടയിൽ ആണ് സംഭവം. തൊഴിലാളികള്‍ക്കായി തെരച്ചിൽ തുടരുകയാണ്. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങിയത്. മൂന്ന് പേരും അപകടത്തില്‍പ്പെട്ടതോടെ ഫയഴ്ഫോസ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

