വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും
മുണ്ടക്കയം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ഓർമ്മയാവുമ്പോൾ വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്
2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കേരള വികസന പദ്ധതി പ്രകാരം
പി കെ സണ്ണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
ഗ്രാമ പ്രസിഡൻ്റായിരുന്ന കാലത്ത് നിർമ്മിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകത്തിൽ ജനകീയ നേതാവിൻ്റ പേരും കാണുമ്പോൾ ജനങൾക്ക് ഉള്ളിൽ വിതുമ്പലാണ് വരുന്നത് ,അന്നത്തെ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ അദേഹം ഇന്നത്തെ ബൈപ്പാസ് റോഡിലെ ഓപ്പൺ സ്റ്റേജിലാണ് പ്രസംഗിച്ചത് ഭരണപക്ഷത്തെ നിശിതമായി വിമർശിച്ചു കൊണ്ട് ജനങ്ങളെ ആവേശം കൊള്ളിച്ച അദേഹത്തിൻ്റ അന്നത്തെ പ്രസംഗം കേൾക്കുന്നതിനായി കൂട്ടിക്കൽ പഞ്ചായത്തിനകത്തുനിന്നും ,സമീപ പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു

