നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുന്നത് പൊന്നുമണിയാണ്.
ചിത്രത്തിൽ നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണ് കേസ്’. 2025 നവംബറിൽ തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
