എയ്ഡഡ് ഭിന്നശേഷി നിയമനം; ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. സമാധാനപരമായി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസമേഖലയെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സമരത്തിന് വരുന്നത്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.


ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടിടത്ത് 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്