
ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റിൽ 30ന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിടക്കാട്ടി.

ഇന്ത്യ-വെസ്റ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 162 റൺസ് നേടി പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ഒന്നാം ദിനം ലഭിച്ചത്. മോശം ബാറ്റിങ് പുറത്തെടുത്ത വെസ്റ്റ് ഇൻഡീസിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് പര്യാപ്തരാണോ എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റിൽ 30ന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റർ മാത്രമാണുള്ളതെന്നും ചോപ്ര ചൂണ്ടിടക്കാട്ടി.
