ഏകദിന ടീമിനെ നയിക്കാൻ ഗിൽ! രോഹിത് മാറിയേക്കും; ടീം പ്രഖ്യാപനത്തിന് മുമ്പ് വൻ ട്വിസ്റ്റ്!

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വമ്പൻ ട്വിസ്റ്റ്. ഏകദിന ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന നായകൻ രോഹിത് ശർമയെ ആ സ്ഥാനത്ത് നിന്നും മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നിലവിൽ ടെസ്റ്റ് ടീമിന്റെ നായകനും ഗിൽ തന്നെയാണ്. നേരത്തെ ഓസ്‌ട്രേലിയൻ പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

ഗിൽ നായകനാകുമെങ്കിലും രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ കളിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2027 ലോകകപ്പിന് മുമ്പ് പുതിയ ടീമിനെ സജ്ജമാക്കാനാണ് ഗില്ലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശനിയാഴ്ച്ച സെലക്ഷന് മുമ്പള്ള മീറ്റിങ്ങിലും ഗിൽ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.