സുരേഷ് ഗോപി ചിത്രത്തിനായി വെളുപ്പാം കാലത്ത് കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി വീടുവിട്ടോടി നാട്ടുകാർ,
സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബുസ്ഫോടനത്തെ തുടർന്ന് പരിഭ്രാന്തിയിലായി ജനങ്ങൾ.
വെള്ളിയാഴ്ച പുലർച്ചെയാണ് വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി കൃത്രിമ ബോംബുസ്ഫോടനം നടന്നത്.
രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വെളുപ്പിനെ ഉണ്ടായ സ്ഫോടന ശബ്ദം കേട്ട് പലരും പരിഭ്രാന്തിയിൽ ആയി.ആളുകൾ ഭൂമികുലുക്കമെന്ന് കരുതി വീടുകളിൽനിന്ന് പുറത്തേക്കോടി.
പിന്നീട് ആണ് അറിഞ്ഞത് ഇത് സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു എന്ന്.
ഇതിനെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ “തമാശയായി കാണൂ” എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടി.

