മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പിവി അൻവർ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് അൻവർ കുറ്റപ്പെടുത്തി.
ഇനി ചിലപ്പോള്‍ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പറഞ്ഞ അൻവർ അതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും വിമർശിച്ചു. എസ്എഫ്ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അൻവർ ചോദിച്ചു.
മാസപ്പടി കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയില്‍ എസ്എഫ്ഐഒ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ അരുണ്‍ പ്രസാദിന് മുമ്ബാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്.
കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലില്‍ നിന്ന് യാതൊരു സേവനവും നല്‍കാതെ പണം കൈപ്പറ്റിയെന്ന മാസപ്പടി കേസില്‍ അന്വേഷണം തുടങ്ങി പത്ത് മാസം പിന്നിടുമ്ബോഴാണ് വീണ വിജയനില്‍ നിന്ന് നേരിട്ട് മൊഴി എടുത്തത്