ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ   കോട്ടയം ജില്ലാ നേതൃ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.

കോട്ടയം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ   കോട്ടയം ജില്ലാ നേതൃ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ എബി ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം  ജേർണലിസ്റ്റ് മീഡിയ അസ്സോസിയേഷൻ ദേശീയ പ്രസിഡണ്ട്     വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ എ ഹാഷിം  പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി അജീഷ് വേലനിലം (പ്രസിഡന്റ്‌ )  തോമസ് ആർ വി  ജോസ് (സെക്രട്ടറി )  ഹാഷിം കെ എ (വൈസ് പ്രസിഡന്റ്‌ ) ബിപിൻ  തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഡിസംബറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ ഊർജ്ജിതമായി നടത്തുവാനും  യോഗം തീരുമാനിച്ചു