മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ കുറ്റ വിമുക്തനാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ആറ് പ്രതികളുടെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ചു.

കേസ് നിലനില്‍ക്കില്ലെന്ന സുരേന്ദ്രന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരയ്ക്ക് കോഴ നല്‍കിയെന്നായിരുന്നു കേസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടെ്ന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

തരഞ്ഞെടുപ്പ് രംഗത്ത് നിന്നും തന്നെ എന്നന്നോയ്ക്കും അകറ്റി നിര്‍ത്തുകയായിരുന്നു ഉദ്ദേശമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മൂന്നര വര്‍ഷം തന്നെ വേട്ടയാടിയെന്നും കോടതിക്ക് എല്ലാം ബോദ്ധ്യപ്പെട്ടെന്നും ശക്തമായി മുമ്ബോട്ട് പോകുമെന്നും നിയമപരമായി നേരിടുമെന്നും പറഞ്ഞു.

ഒടുവില്‍ സത്യം ജയിച്ചെന്നും ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും ചില മാധ്യമങ്ങളും ഇതില്‍ പങ്കാളിയായെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. മര്യാദ കാട്ടാതെ എസ് സി എസ്ടി വകുപ്പുകളും ചുമത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.