LSD Stamp ഉം Hashish oil ഉം കടത്തികൊണ്ട് വന്ന കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ

LSD Stamp ഉം Hashish oil ഉം കടത്തികൊണ്ട് വന്ന കേസിലെ പ്രതിക്ക്  10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ

Honourable NDPS Special Court Thodupuzha

Judgment date: 31/12/2024

     2023 ജനുവരി  മാസം 8  ന്  കാഞ്ഞിരപ്പള്ളി പുതക്കുഴി ഭാഗത്ത്‌ ഇല്ലത്തു പറമ്പിൽ വീട്ടിൽ ദിലീപ് മകൻ മുഹമ്മദ്‌ കൈയ്സ്  ( Age 23/2024) എന്നയാളുടെ വീട്ടിലെ ടിയാന്റെ കിടപ്പു മുറിയിൽ നിന്നും വില്പനക്കായി കടത്തികൊണ്ടുവന്ന 0.11 ഗ്രാം LSD Stamp ഉം 0.26 ഗ്രാം Hashish ഓയിൽ ഉം കണ്ടെത്തിയ കേസിലേക്ക്  ടിയാന് പത്തുവർഷം കഠിന തടവിനും  50000 രൂപ പിഴ അടക്കുന്നതി നും പിഴ അടച്ചില്ലെങ്കിൽ ഒരു ആറു മാസം കൂടി കഠിന തടവിനും ബഹു.തൊടുപുഴ NDPS കോടതി ജഡ്ജ് ഹരികുമാർ K N  പ്രതിക്ക് ശിക്ഷ വിധിച്ചു.
         കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ആയിരുന്ന അരുൺ തോമസും പാർട്ടിയും ചേർന്ന് കണ്ടു പിടിച്ച കേസാണിത്. ടി  കേസ്  കാഞ്ഞിരപ്പള്ളി SHO ഷിന്റോ പി കുര്യൻ അന്വേഷണം നടത്തിയും കാഞ്ഞിരപ്പള്ളി SHO സുനിൽ തോമസ് കുറ്റപത്രം ബഹു. കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്.
    കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.B Rajesh ഹാജരായി.