ആരോഗ്യഭാരതി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ “2025 ഫെബ്രുവരി ഒന്നാം തീയതി  ഡോക്ടേഴ്സ് മീറ്റ്  പരിപാടിയുടെ  ബ്രോഷർ പ്രകാശനം പ്രശസ്ത സിനിമ സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി  നിർവഹിച്ചു…


              2002 നവംബർ 2 ന് കാർത്തിക ( തുലാമസം ) കൃഷ്ണ ത്രയോ

ദശി  ദിവസം കൊച്ചിയിൽ സ്ഥാപിതമായ  ഈ സംഘടന ഇന്ന് അഖിലഭാരതിയ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്നു… ആരോഗ്യരംഗത്തെ വിവിധ ചികിത്സ പദ്ധതികളെ സമാനമായി ആദരിച്ചുകൊണ്ട് സേവ ഭാവമുള്ള എല്ലാ വിഭാഗത്തിനെയും ആരോഗ്യപ്രവർത്തകരെയും സമന്വയിപ്പിച്ചു കൊണ്ടാണ്  ഈ കഴിഞ്ഞ കാലയളവുകളിൽ പ്രവർത്തിച്ചുവന്നത്.  കേരളം ആരോഗ്യരംഗത്ത് മുന്നിട്ടു നിൽക്കുന്നുണ്ട് എന്ന് പറയുന്നു എങ്കിലും, ഗ്രാമീണ, വനവാസി മേഖലകളിലും, മറ്റു പല കോളനികളിലും ഈ സമയത്ത് പോലും ജനങ്ങൾക്ക് പനി,വയറിളക്കം,പട്ടിണി അന്ധവിശ്വാസം ആരോഗ്യപരമായ അറിവില്ലായ്മ, ഇവയുടെ അഭാവം പോഷകക്കുറവ് എന്നിവ വളരെ കൂടുതലാണ്.  സ്വയം ആരോഗ്യയുക്തമായി കൊണ്ട് കുടുംബത്തെയും സമാജത്തെയും ആരോഗ്യയുക്തമാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്…. ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, ആത്മീയവും,സാമൂഹികവും, സാംസ്കാരികവും പാരിസ്ഥിതികവും സാമ്പത്തികവും വൈകാരികവും വൈചാരികവുമായ.. സമഗ്ര ആരോഗ്യ സമൃദ്ധിയുടെ പഞ്ച ജോഡികൾ   സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യഭാരതിയുടെ തിരുവനന്തപുരം ജില്ലാ കാര്യകർത്താക്കൾ പ്രവർത്തിച്ചുവരുന്നു…
       .  ആരോഗ്യ ഭാരതിയോടൊപ്പം ഇതിനെല്ലാം കൂടെ നിന്നതും, സഹജീവികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നിയതുമായ   എല്ലാ വിഭാഗത്തിൽപ്പെട്ട  ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സമന്വയിപ്പിച്ചുകൊണ്ട്  2025 ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 6 30ന് ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഡോക്ടർമാരെ ക്ഷണിക്കുന്നതിനുള്ള ബ്രോഷറിന്റെ പ്രകാശനം ഇന്ന് തിരുവനന്തപുരത്ത് നടന്നു.
           ഡോക്ടേഴ്സ് മീറ്റ് എന്ന  പേര് ഇട്ടിരിക്കുന്ന ഈ പരിപാടിയുടെ  ബ്രോഷർ പ്രകാശനം ചെയ്തത് VHP സംസ്ഥാന അധ്യക്ഷനും നിർമ്മാതാവ് കഥാകൃത്തുമായ വിജി തമ്പി SIR ഔപചാരികമായി നിർവഹിച്ചു.  ഡോക്ടേഴ്സ് മീറ്റ് എന്ന പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു കഴക്കൂട്ടത്തിന് ഇൻവിറ്റേഷൻ പത്രിക സമർപ്പിച്ചുകൊണ്ടു തന്നെ  പരിപാടി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ആരോഗ്യഭാരതയെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ രഘു  സംസ്ഥാന സമിതി അംഗം വെള്ളായണി അഭിലാഷ്,, തിരുവനന്തപുരം റവന്യൂജില്ലാ അധ്യക്ഷൻ ഗോപകുമാർ ജി, തിരുവനന്തപുരം റവന്യൂ ജില്ലാ ജോയിൻ സെക്രട്ടറി കൃഷ്ണകുമാർ, കഥ തിരക്കഥാകൃത്ത് വിഷ്ണു എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.