സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ ചെയർമാനായി നാസർ മുണ്ടക്കയത്തെ തെരഞ്ഞെടുത്തു

നാസർ മുണ്ടക്കയം സെറ്റ് കൊ ജില്ലാ ചെയർമാൻ
കോട്ടയം:സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ ചെയർമാനായി നാസർ മുണ്ടക്കയത്തെ തെരഞ്ഞെടുത്തു. പി.എ. ഷാഹുൽ ഹമീദാണ് ജനറൽ സെക്രട്ടറി
എസ്. സെയ്ഫുദീൻ (SEU) പി.എസ്. സന്തോഷ്കുമാർ (KHSTU) എന്നിവർ വൈസ് ചെയർമാൻമാരും
തൗഫീഖ് കെ. ബഷീർ (KSTU)എ.എം. ഹുസൈൻ (SEU) സെക്രട്ടറിമാരുമാണ്. മുഹമ്മദ് യാസീൻ (KATF) ട്രഷറർ.
ജില്ലാ സമ്മേളനം പെൻഷനേഴ്സ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പി.ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സന്തോഷ് കുമാർ,എസ് സൈഫുദ്ദീൻ, പി.എ. ഷാഹുൽഹമീദ് എന്നിവർ പ്രസംഗിച്ചു