സ്ഥലം:- സൊക്കനൂർ, കോയമ്പത്തൂർ- അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ വിദ്യാർത്ഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. ഡീഹൈദ്രറ്റഡ് തക്കാളിയെ പറ്റിയും സോളാർ ഡ്രയർ, ടനൽ എന്നിവയെ പറ്റിയും വിദ്യാർഥികൾ വിശദീകരിച്ചു. സെക്കന്റ് ഗ്രേഡ് തക്കാളിയെ പറ്റി അറിയുന്നതിനും കർഷകർ തല്പരരായി.കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ.ഇ. സത്യപ്രിയ, ഡോ. ആർ പ്രിയ , ഡോ. ജി ബൂപതി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി