കാഞ്ഞിരപ്പള്ളിയിൽ  ചിറ്റാർ പുഴ കയ്യേറി  മീഡിയ സെന്റർ  നിർമ്മാണത്തിൽ ലക്ഷങ്ങളുടെ   ഫണ്ട്  ദുർവിനിയോഗം 

കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് നിരവധി കയ്യേറ്റങ്ങളാണ് നിലവിൽ നടന്നിരിക്കുന്നത്. ഇതിൽ പ്രധാനമായും കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഓൺലൈൻ ചാനലുകൾ ഉൾപ്പെടെയുള്ളവർ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ദുർവിനിയോഗം ചെയ്തുകൊണ്ട്. ലക്ഷങ്ങളുടെ ചിലവിലാണ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന മീഡിയ സെന്റർ ചിറ്റാർ പുഴ കയ്യേറി ആറ് പില്ലരുകൾ തീർത്ത് കെട്ടിടം പണിതിരിക്കുന്നത് രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനവും, മറ്റും പതിവാണെന്ന് പ്രദേശവാദികൾ പറയുന്നു. കഴിഞ്ഞ കുറെ കാലമായിട്ട് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് നടക്കുന്ന പല പണം ഇടപാടുകളിലും ഇതിലെ ചിലർ പ്രധാനികളാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോട്ടയം ജില്ലയിലുള്ള പ്രസ് ക്ലബ്ബിന്റെയോ മറ്റോ യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ വർഷങ്ങളായിട്ട് കാഞ്ഞിരപ്പള്ളിയിൽ ഉള്ള മത രാഷ്ട്രീയ മേഖലയിലുള്ളവരെ പ്രസ് മീറ്റ് എന്ന പേരിൽ പണം മേടിച്ച് വാർത്തകൾ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും എന്നു പറയുകയും എന്നാൽ ഇത് കാഞ്ഞിരപ്പള്ളിയിൽ ഉള്ള ഫേസ്ബുക്ക് ഓൺലൈൻ ചാനലിൽ നൂറോ അഞ്ഞൂറോ കാഴ്ചക്കാരുമായി മാത്രം പ്രസിദ്ധീകരിച്ചു വരുന്നു എന്നാൽ മറ്റ് മുൻനിര മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്താൽ പ്രസ് മീറ്റ് സംഘടിപ്പിക്കാറുള്ളത്. മീഡിയ സെന്ററിനെ സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ പഞ്ചായത്തിന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിനും നിലവിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ പരാതിയിൽ യാതൊരുവിധ നിയമ നടപടികളും നാളിതുവരെയും കൈക്കൊണ്ടില്ല എന്നതും നിയമത്തിനു മുന്നിൽ കണ്ണടയ്ക്കുന്ന പ്രാകൃത രൂപങ്ങളിലേക്ക് കാലം മാറി സഞ്ചരിക്കുന്നു എന്നുള്ളതിന്റെ നേർക്കാഴ്ചയായി മാറുന്നു. ഇതിനെതിരെയാണ് ഇപ്പോൾ കേരള ടൈംസ് ചീഫ് എഡിറ്ററും, ജേണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ല വൈസ് പ്രസിഡണ്ടുമായ ഹാഷിം സത്താർ ആണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്..

വിവിധ വകുപ്പുകളിലേക്ക് കൊടുത്ത വിവരാവകാശങ്ങളിൽ നിന്നും, കേരള ഗവർണർ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി വകുപ്പുകളിലേക്കാണ്  പരാതി നൽകിയിരിക്കുന്നത്…  അനധികൃതമായി കൈയേറി നിർമ്മിച്ച കെട്ടിടം ചിറ്റാർ പുഴയുടെ ഒഴുക്കിനെ തന്നെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി