പെട്രോൾനിറച്ച ബക്കറ്റുമായി പദ്‌മരാജൻ കാത്തുനിന്നു; ശേഷം നിർവികാരനായി സ്റ്റേഷനിലെത്തി എല്ലാം വിവരിച്ചു

കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച്

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയ പദ്‌മരാജൻ നിർവികാരനായിരുന്നു. പോലീസുകാർക്കു മുന്നിൽ എല്ലാം താനാണ് ചെയ്തതെന്ന് അയാൾ പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ തർക്കവും കച്ചവടത്തിലെ പങ്കാളിയുമായുള്ള അടുപ്പം സംബന്ധിച്ച വഴക്കുമെല്ലാം അക്കമിട്ടു നിരത്തി. ഭാര്യയുടെ ബേക്കറിയിൽ പങ്കാളിയായ യുവാവ് തന്നെ മർദിച്ചു പരിക്കേൽപ്പിച്ച കാൽ കാട്ടിക്കൊടുത്തു.

കൊലപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ചാണ് പ്രതി എത്തിയതെന്ന് പോലീസ് പറഞ്ഞു. വേഗത്തിൽ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിനാണ് വലിയ വാ വട്ടമുള്ള ബക്കറ്റിൽ പെട്രോൾ കരുതിയതെന്ന് പോലീസ് പറഞ്ഞു. കാറിലിരുന്നുതന്നെ ഭാര്യയിരുന്ന കാറിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.